'ബ്രസീൽ വനിത ഫുട്ബാളിൽ സ്വവർഗ വിവാഹം', ആശംസകൾ നേർന്ന് ആരാധകർ

'ഒരു ജീവിതകാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്നേഹബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം'. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ആൻഡ്രെസ്സ കുറിച്ചു

Last Updated : Jul 12, 2020, 12:55 PM IST
'ബ്രസീൽ വനിത ഫുട്ബാളിൽ സ്വവർഗ വിവാഹം', ആശംസകൾ നേർന്ന് ആരാധകർ

ബ്രസീൽ ദേശീയ വനിതാ ടീം താരം ആൻഡ്രെസ്സ ആൽവ്സും മുൻതാരം ഫ്രാൻസിയേല മാനുവൽ ആൽബർട്ടോയും വിവാഹിതരായി. ഫ്രാൻസിയേലയെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ആൻഡ്രെസ്സയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ജൂലൈ 10-നായിരുന്നു ഇരുവരുടേയും വിവാഹം.

'ഒരു ജീവിതകാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്നേഹബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം'. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ആൻഡ്രെസ്സ കുറിച്ചു.

 
 
 
 

 
 
 
 
 
 
 
 
 

Tem amores que duram mais que uma Vida. Sem dúvida o melhor dia das nossas Vidas @franzinha_10 Casadas 10/07/2020

A post shared by Andressa Alves (@andressaalves9oficial) on

Also Read: അത്ര പോരെന്ന് ധോണിക്ക് തോന്നിയാൽ.. പിന്നെ ദൈവത്തിനും ഒന്നും ചെയ്യാനാവില്ല..!

ബാഴ്സലോണ വനിതാ ടീമിൽ കളിച്ചിട്ടുള്ള ആൻഡ്രെസ്സ നിലവിൽ ഇറ്റാലിയൻ ടീം എഎസ് റോമയുടെ മുന്നേറ്റ താരമാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് ഫ്രാൻസിയേല. ഇരുവർക്കും ആശംസകൾ നേർന്ന് എ.എസ് റോമയുടെ വനിതാ ടീം ട്വീറ്റ് ചെയ്തു.

നിരവധി ആരാധകരാണ് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. പുത്തൻ തലമുറയ്ക്ക് നിങ്ങൾ ഒരു പ്രചോദനമാണെന്നും, എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

Trending News