IPL നടന്നാല്‍ കപ്പ് ചെന്നൈയ്‌ക്ക്...!!

IPL നടന്നാല്‍  കപ്പ് ആര് നേടുമെന്ന കാര്യത്തില്‍  പ്രവചനവുമായി ഇംഗ്ലണ്ടിന്റെ മുന്‍  വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‌സണ്‍.  

Last Updated : Apr 30, 2020, 08:22 PM IST
IPL നടന്നാല്‍ കപ്പ്  ചെന്നൈയ്‌ക്ക്...!!

IPL നടന്നാല്‍  കപ്പ് ആര് നേടുമെന്ന കാര്യത്തില്‍  പ്രവചനവുമായി ഇംഗ്ലണ്ടിന്റെ മുന്‍  വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‌സണ്‍.  

നിലവില്‍ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാണ് IPL2020.  ആ അവസരത്തിലാണ് IPLന്‍റെ   13ാം  സീസണ്‍ നടന്നാല്‍ കപ്പ്  ആര്  നേടുമെന്ന പ്രവചനം ... 

ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കി൦ഗ്സ്   ആയിരിക്കും IPLന്‍റെ പുതിയ സീസണിലെ വിജയകളെന്നാണ് പോള്‍ നിക്‌സണിന്‍റെ  പ്രവചനം. ഏറ്റവു൦ കൂടുതല്‍ തവണ IPL കിരീടം സ്വന്തമാക്കിയ ടീമാണ് ചെന്നൈ  സൂപ്പര്‍ കി൦ഗ്സ് . മൂന്നു തവണയാണ് ധോണിയുടെ മഞ്ഞപ്പട വെന്നിക്കൊടി നാട്ടിയത്. 2010, 11, 18 സീസണുകളിലായിരുന്നു സിഎസ്‌കെയുടെ കിരീടവിജയം. 2018ല്‍ അവസാനമായി IPL കിരീടം സ്വന്തമാക്കിയ ടീം കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. 

IPLന്‍റെ  പുതിയ സീസണ്‍ നടക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നിക്‌സണ്‍ പറയുന്നത്. IPLല്‍ ഒരുപിടി  മികച്ച ടീമുകളുണ്ട്. എങ്കിലും ചെന്നൈ ആയിരിക്കും കിരീട സാദ്ധ്യതയില്‍ ഏറ്റവും മുന്നിലുള്ളത്.  IPLല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസി കൂടിയാണ് സി.എസ്.കെ. ഇതുവരെ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡ് അവരുടെ പേരിലാണ്. കൂടാതെ കൂടുതല്‍ തവണ ഫൈനല്‍ കളിച്ചിട്ടുള്ള ടീമും സി.എസ്.കെയാണ്.  

അതേസമയം, ഈ വര്‍ഷത്തെ IPL മത്സരങ്ങള്‍ നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ വിഷയത്തില്‍ ഇതുവരെ  കൃത്യമായ നിലപാട് സ്വീകരിക്കാന്‍ BCCIയ്ക്ക് കഴിഞ്ഞിട്ടില്ല.   ക്രിക്കറ്റിനേക്കാള്‍ പ്രധാനം ആളുകളുടെ ജീവനും സുരക്ഷയുമാണെന്നാണ് മുന്‍പ് നേരത്തേ BCCI അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു IPL മത്സരങ്ങള്‍   ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കി൦ഗ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കോവിഡ്-19നെ തുടര്‍ന്നു രാജ്യത്തു lock down പ്രഖ്യാപിച്ചതോടെ  ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു നീട്ടുന്നതായി  BCCI പ്രഖ്യാപിക്കുകയായിരുന്നു. 

 

Trending News