കോപ്പ അമേരിക്ക : ഹാട്രിക്ക് വിജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്ക് ഹാട്രിക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ജേതാക്കളായി.തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. എറിക് ലമേല, ലാവേസി, വിക്റ്റര്‍ ക്യുസ്റ്റ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പുറത്തിരുന്നു രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഗോളുകളൊന്നും നേടാനായില്ല.

Last Updated : Jun 15, 2016, 10:52 AM IST
കോപ്പ അമേരിക്ക : ഹാട്രിക്ക് വിജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍

വാഷിംഗ്ടണ്‍: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്ക് ഹാട്രിക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ജേതാക്കളായി.തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. എറിക് ലമേല, ലാവേസി, വിക്റ്റര്‍ ക്യുസ്റ്റ എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പുറത്തിരുന്നു രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഗോളുകളൊന്നും നേടാനായില്ല.

ബൊളീവിയ നേരത്തേ ടൂർണമെൻറിൽ നിന്നും പുറത്തായിരുന്നു.13ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ എറിക് ലാമല്ലെയാണ് അർജൻറീനയുടെ ആദ്യ ഗോൾ നേടിയത്. ആദ്യഗോൾ വീണതിന്‍റെ ഞെട്ടൽ മാറും മുമ്പ് തന്നെ രണ്ടു മിനിറ്റിനകം എസിക്വൽ ലാവെസി രണ്ടാം ഗോളും നേടുകയായിരുന്നു. ലാവെസിയാണ് കളിയിലെ താരം. 

32ാം മിനിറ്റിൽ വിക്ടർ ക്യൂസ്റ്റയാണ് മൂന്നാം ഗോൾ നേടിയത്.മത്സരത്തിൽ നീലപ്പട തികഞ്ഞ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ കാര്യമായി തന്നെ ബൊളീവിയ ശ്രദ്ധിച്ചത് തോൽവിയുടെ ആഘാതം കുറച്ചു.

 

Trending News