യൂറോകപ്പ് 2016: വെയിൽസ് കടമ്പയും കടന്ന്‍ പോർച്ചുഗൽ ഫൈനലില്‍

Last Updated : Jul 7, 2016, 11:20 AM IST
യൂറോകപ്പ് 2016: വെയിൽസ് കടമ്പയും കടന്ന്‍ പോർച്ചുഗൽ ഫൈനലില്‍

ലിയോൺ ∙ അരങ്ങേറ്റ യൂറോകപ്പിനെത്തിയ വെയിൽസിന്‍റെ സ്വപ്നസമാനമായ കുതിപ്പ് അവസാനിപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പ് ഫൈനലില് പ്രവേശിച്ചു‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്‍റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. 90 മിനിറ്റിന് ശേഷം കളിക്കുന്നവര്‍ എന്ന ചീത്തപേര് മാറ്റി ഇത്തവണ അമ്പതാം മിനിറ്റില്‍ റൊണാള്ഡ‍ോ ഗോള്‍ നേടി.

രണ്ടാം പകുതിയില്‍  മൂന്നു മിനിറ്റിനി രണ്ടുഗോളുകൾ നേടിയാണ് പോർച്ചുഗലിന്‍റെ ഫൈനൽ പ്രവേശനം. ആദ്യം അന്‍പതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന്‍ മിനിറ്റിന് ശേഷം നാനിയും വെയിൽസിന്‍റെ വല ചലിപ്പിച്ചു. ഏഴു യൂറോ ചാംപ്യൻഷിപ്പുകളിൽ നിന്ന് ആറിലും സെമി വരെ എത്തിയിട്ടുണ്ടെങ്കിലും 2004നു ശേഷം ഇതാദ്യമായാണ്  പോർച്ചുഗൽ ഫൈനലിൽ കടക്കുന്നത്.  ജർമനി-ഫ്രാൻസ് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ.

Trending News