യൂറോ കപ്പ്: ഫ്രാന്‍സ് ഫൈനലില്‍

യൂറോ കപ്പ് സെമിയില്‍  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചു. അന്റോയ്ൻ ഗ്രീസ്മാൻ നേടിയ രണ്ടുഗോളുകളിലാണു ഫ്രാൻസിന്‍റെ അതുല്യവിജയം. നന്നായി കളിച്ചെങ്കിലും പ്രതിരോധത്തിലുണ്ടായ പിഴവുകളാണ് ജെര്‍മനിയെ നിരാശയിലാഴ്ത്തിയത്.

Last Updated : Jul 8, 2016, 03:28 PM IST
യൂറോ കപ്പ്: ഫ്രാന്‍സ് ഫൈനലില്‍

മാഴ്‌സല്ലെ: യൂറോ കപ്പ് സെമിയില്‍  ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചു. അന്റോയ്ൻ ഗ്രീസ്മാൻ നേടിയ രണ്ടുഗോളുകളിലാണു ഫ്രാൻസിന്‍റെ അതുല്യവിജയം. നന്നായി കളിച്ചെങ്കിലും പ്രതിരോധത്തിലുണ്ടായ പിഴവുകളാണ് ജെര്‍മനിയെ നിരാശയിലാഴ്ത്തിയത്.

ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍ സ്വന്തം പേരിലാക്കിയ ഗ്രിസ്മാന്‍ ഒരു യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പത് ഗോളുകള്‍ നേടിയ പ്ലാറ്റിനി മാത്രമാണ് ഗ്രിസ്മാന് മുന്നിലുള്ളത്.  ഫൈനലില്‍ പോര്‍ച്ചുഗല്‍ ആണ് ഫ്രാന്‍സിന്‍റെ എതിരാളി.

കളിയില്‍  ജര്‍മനിയാണ് ഭൂരിഭാഗ സമയത്തും പന്ത്  കൈവശം വെച്ചതെങ്കിലും അവരെ ഗോളടിക്കാന്‍ ഫ്രാന്‍സ് പ്രതിരേധനിര അനുവദിച്ചില്ല. രണ്ടു ഗോളും പിറന്നത്‌ രണ്ടാം പകുതിയിലാണ്. നാല്‍പത്തിഏഴാം മിനിറ്റില്‍ ഹാന്‍ഡ് ബോളിനെത്തുടര്‍ന്ന് ജര്‍മനിയുടെ ഷെയ്ന്‍സ്റ്റീഗര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്ന് ഫ്രാന്‍സിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റി എടുത്ത ഗ്രിസ്മാന്‍ ലക്ഷ്യം പിഴയ്ക്കാതെ പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാമത്തെ ഗോള്‍ ഗ്രിസ്മാന്‍ നേടിയത് എഴുപത്തിരണ്ടാം മിനിറ്റിലായിരുന്നു.

Trending News