ഖത്തർ : ഫിഫാ ലോകകപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ച തിയതികളിൽ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരത്തിൽ സംഘാടക രാജ്യം ഇറങ്ങണമെന്നാവശ്യം പരിഗണിച്ച് ഫുട്ബോൾ ലോകകപ്പ് നവംബർ 20ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. നിലവിലെ മത്സരക്രമം അനുസരിച്ച് നവംബർ 21ന് സെനഗൽ നെതർലാൻഡ് മത്സരത്തോടെയാണ് ഖത്തർ ലോകകപ്പിന് തുടക്കം കുറിക്കുക.
സംഘാടക രാജ്യത്തിന്റെ ആവശ്യം പരിഗണിച്ചാൽ ഖത്തർ ഇക്വഡോർ മത്സരമായിരിക്കും ആദ്യം നടക്കുക. നിലവിൽ ടൂർണമെന്റ് ആരംഭിക്കുന്ന ദിവസം രണ്ടാമത്തെ മത്സരമായിട്ടാണ് ഖത്തർ ഇക്വഡോർ മത്സരം ക്രമീകരിച്ചരിക്കുന്നത്.
ALSO READ : FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
The 2022 FIFA World Cup will start a day earlier with Qatar vs Ecuador on November 20 to allow the host nation play the first game of the tournament. Various sources pic.twitter.com/HcCZS6ZPrH
— Eric Njiru (@EricNjiiru) August 10, 2022
ഏപ്രിലിൽ നടന്ന ഡ്രോയിൽ എട്ട് ഗ്രൂപ്പുകളിലായിട്ടാണ് 32 ടീമികളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റിലയൻസിന്റെ വയകോം 18നാണ് ഇന്ത്യയിലെ സംപ്രേഷണ അവകാശം. 450 കോടിക്കാണ് റിലയൻസ് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്.
ഫിഫാ ലോകകപ്പ് 2022 ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ - ഖത്തർ, ഇക്വഡോർ, സെനഗെൽ, നെതർലാൻഡ്സ്
ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വേയിൽസ്
ഗ്രൂപ്പ് സി - അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി - ഫ്രാൻസ്, ഓസ്ട്രേലിയ, ഡെൻമാർക്ക്, ടുണേഷ്യ
ഗ്രൂപ്പ് ഇ -സ്പെയിൻ, കോസ്റ്ററിക്ക, ജർമനി, ജപ്പാൻ
ഗ്രൂപ്പ് എഫ് - ബെൽജിയം, കാനഡാ, മോറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി -ബ്രസീൽ, സെർബ്യ, സ്വിറ്റ്സർലാൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച് - പോർച്ചുഗൽ, ഘാന, ഉറുഗ്വെ, ദക്ഷിണ കൊറിയ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.