പിറന്നാള്‍ ദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് ആശംസയും ഒപ്പം പ്രശംസയും ...!!

പിറന്നാള്‍  ദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് ആശംസയും  ഒപ്പം പ്രശംസയുമായി എത്തിയത് മറ്റാരുമല്ല, ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍ തന്നെ!!

Last Updated : May 1, 2020, 08:55 PM IST
പിറന്നാള്‍  ദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് ആശംസയും  ഒപ്പം പ്രശംസയും ...!!

പിറന്നാള്‍  ദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് ആശംസയും  ഒപ്പം പ്രശംസയുമായി എത്തിയത് മറ്റാരുമല്ല, ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍ തന്നെ!!

ഏകദിനത്തിലും ടി20യിലും  ലോകത്തെ മികച്ച താരം രോഹിത് ശര്‍മയാണെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.  രോഹിത് തന്‍റെ  33-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഗംഭീര്‍ ആശംസയ്‌ക്കൊപ്പം താരത്തെ പുകഴ്ത്തിയത്.

ലോകത്തെ മികച്ച വെളുത്ത ബോള്‍ ക്രിക്കറ്റ് താരത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഗൗതം ഗംഭീറിന്‍റെ  ആശംസ.

ഇന്നത്തെ  ക്രിക്കറ്റ് താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന് പലരും വിലയിരുത്തുന്നത്. എന്നാല്‍, ഏകദിനത്തിലും ടി20യിലും കോലിയേക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്‍റെ വിലയിരുത്തല്‍. 

എന്നാല്‍, ഗംഭീറിന്‍റെ പ്രശംസയ്ക്ക് വളരെ സൗമ്യമായ മറുപടിയായിരുന്നു രോഹിത് ശര്‍മ  നല്‍കിയത്.  അതിനെക്കുറിച്ച് അറിയില്ല എങ്കിലും താങ്കളുടെ ജോലി പ്രശ൦സനീയമാണ് എന്നായിരുന്നു രോഹിത് നല്‍കിയ മറുപടി.  

ഗംഭീറും വിരേന്ദര്‍ സെവാഗും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുകളിക്കവെയാണ് രോഹിത് ടീമിലേത്തുന്നത്. ഗംഭീര്‍ ടീമിലുണ്ടായിരുന്നപ്പോള്‍ മധ്യനിരയില്‍ കളിച്ചിരുന്ന രോഹിത് പിന്നീട് അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഓപ്പണറുടെ റോളിലേക്ക് മാറുകയായിരുന്നു.

രോഹിത് ഓപ്പറായി തിളങ്ങിയതോടെ ഗംഭീറിന്‍റെ  സ്ഥാനം നഷ്ടമാവുകയും ചെയ്തു. തന്നെ ടീമില്‍ നിന്നും മാറ്റിയത് എംഎസ് ധോണിയാണെന്ന് പലപ്പോഴും ഗംഭീര്‍ ആരോപിച്ചിട്ടുണ്ട്. അതിനാല്‍ അവസരം കിട്ടുമ്പോഴേല്ലാം ധോണിയെ വിമര്‍ശിക്കാനും ഗംഭീര്‍ മടികാണിക്കാറില്ല. 

 

Trending News