വിജയിച്ചെങ്കിലും സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്!!

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി.   

Last Updated : Jul 6, 2019, 03:28 PM IST
വിജയിച്ചെങ്കിലും സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്ത്!!

ലണ്ടന്‍: ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്ത്. ബംഗ്ലാദേശിനെ 94 റണ്‍സിനു തകര്‍ത്തെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന്‍ പുറത്തായി. 

ഇതോടെ കീവീസ് സെമി ഉറപ്പിച്ചു. ഈ മത്സരത്തോടെ ഷുഐബ് മാലിക് ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി. ഫഖര്‍ സല്‍മാന്‍ 13 റണ്‍സ് നേടി പുറത്തായങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ഇമാം-ബാബര്‍ അസം കൂട്ടുകെട്ടാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഇമാം സെഞ്ച്വറി നേടിയപ്പോള്‍ ബാബര്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അരികെ പുറത്തായി. 27 റണ്‍സ് നേടിയ ഹഫീസിനും 26 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ ഇമദ് വസീമുംഒഴികെ പാക് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല.

സെമി പ്രവേശനത്തിന് കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാനെ 315 ല്‍ മടക്കിയത് മുസ്താഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 

മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് രണ്ടാം ഓവറില്‍ ഏഴ് റണ്‍സ് പിന്നിട്ടതോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായി. ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ 10 ഓവറില്‍ 75 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. മൊഹമ്മദ് സൈഫുദ്ദീന്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹിദി ഹസന്‍ 1 വിക്കറ്റ് സ്വന്തമാക്കി.

Trending News