video: ഒടുവില്‍ ഐസിസിയും പറഞ്ഞു സ്റ്റംപിന് പിന്നില്‍ ധോണി ഉണ്ടെങ്കില്‍ ക്രീസ് വിടരുത്!!

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായകമായത് വിക്കറ്റിന് പിന്നിലെ ധോണിയുടെ ഇടപെടലായിരുന്നു. 

Last Updated : Feb 5, 2019, 11:03 AM IST
video: ഒടുവില്‍ ഐസിസിയും പറഞ്ഞു സ്റ്റംപിന് പിന്നില്‍ ധോണി ഉണ്ടെങ്കില്‍ ക്രീസ് വിടരുത്!!

മുബൈ: ധോണിയ്ക്ക് തുല്യം ധോണി മാത്രം. മഹേന്ദ്ര സിംഗ് ധോണിയുടെ കിപ്പീംഗ് പാടവത്തെ പുകഴ്ത്തി ഐസിസിയും‍. 

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ജമ്മി നീഷാമിനെ പുറത്താക്കിയ സംഭവത്തെ മുന്‍നിര്‍ത്തിയാണ് ഐസിസിയുടെ ട്വീറ്റ്. ധോണി സ്റ്റംപിന് പിന്നിലുണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും ക്രീസ് വിടരുതെന്നാണ് ഐസിസി മുന്നറിയിപ്പ് നല്‍കുന്നത്. 

വീഡിയോ കാണാം: 

 

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ നിര്‍ണായകമായത് വിക്കറ്റിന് പിന്നിലെ ധോണിയുടെ ഇടപെടലായിരുന്നു. മുന്‍നിര തകര്‍ന്നിട്ടും ന്യൂസിലന്‍ഡിനായി ജിമ്മി നീഷാം അടിച്ചു തകര്‍ത്ത് ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിന്നപ്പോള്‍ അപ്രതീക്ഷിത റണ്ണൗട്ടിലൂടെ മടക്കിയ ധോണിയുടെ മിന്നല്‍ വേഗമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

നീഷാമിന്റെ വിക്കറ്റ് വീണതോടെ ന്യൂസിലന്‍ഡ് പരാജയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഐസിസി എതിരാളികള്‍ക്ക് ഉപദേശവുമായി രംഗത്തുവന്നത്. വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടെങ്കില്‍ ഒരിക്കലും ക്രീസ് വിടരുതെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്.

നമ്മുടെ ജീവിതത്തിന് വെളിച്ചം പകരാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ച് യോകോ മോനോ എന്ന യൂസര്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് ഐസിസിയുടെ കുറിപ്പ്.

 

 

Trending News