IND vs AFG : രോഹിത്തും കോലിയും ഓപ്പണിങ് ഇറങ്ങും; സഞ്ജു നാലാമൻ; അഫ്ഗാനെതിരെയുള്ള സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ

India vs Afghanistan Sanju Samson : വിക്കറ്റ് കീപ്പർ ബാറ്ററായിട്ടാണ് സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം നേടുക

Written by - Zee Malayalam News Desk | Last Updated : Jan 9, 2024, 02:25 PM IST
  • ജനുവരി 11നാണ് ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് തുടക്കമാകുക.
  • മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനെതിരെയുള്ളത്.
  • മൊഹാലിയിൽ വെച്ചാണ് ആദ്യ മത്സരം.
  • തുടർന്ന് 14-ാം തീയതി ഇൻഡോറിലും 17ന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.
IND vs AFG : രോഹിത്തും കോലിയും ഓപ്പണിങ് ഇറങ്ങും; സഞ്ജു നാലാമൻ; അഫ്ഗാനെതിരെയുള്ള സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ടി20യിലേക്കുള്ള തിരിച്ചുവരവായിരുന്നു ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയം. അഫ്ഗാനെതിരെ രോഹിത്ത് ഓപ്പൺ ചെയ്യുമെന്ന് ഉറപ്പാണ് എന്നാൽ ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെ സ്ഥാനം എന്തായിരിക്കുമെന്നാണ് ചോദ്യചിഹ്നം. ഓപ്പണർ താരങ്ങളായ ഇരുവരിൽ ഒരാൾക്ക് താഴേ തട്ടിലേക്ക് പോകേണ്ടി വരും.

അതേസമയം ടെലിഗ്രാഫ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച്, രോഹിത്തും കോലിയും ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. അത് അഫ്ഗാനെയിതെ കോലിക്ക് ക്രീസിൽ അധികം സമയം നൽകാൻ അവസരം ഒരുക്കുകയാണ്. മാത്രമല്ല, സൂര്യകുമാർ യാദവിനെ പകരം ശുഭ്‌മാൻ ഗില്ലിനെ മൂന്നാം നമ്പറിൽ പരീക്ഷിക്കാനും കൂടിയാകും ഈ തീരുമാനമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതേസമയം വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ  നാലാമോ അഞ്ചാമനോ ആയി ക്രീസിലെത്തും.

ALSO READ : Shakib Al Hasan | ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയം

ജനുവരി 11നാണ് ഇന്ത്യ അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് തുടക്കമാകുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് അഫ്ഗാനെതിരെയുള്ളത്. മൊഹാലിയിൽ വെച്ചാണ് ആദ്യ മത്സരം. തുടർന്ന് 14-ാം തീയതി ഇൻഡോറിലും 17ന് ബെംഗളൂരുവിൽ വെച്ചാണ് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.

ഇന്ത്യയുടെ സാധ്യത പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, യശ്വസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

ഇന്ത്യയുടെ സ്ക്വാഡ്: രോഹിത് ശർമ്മ (സി), എസ് ഗിൽ, വൈ ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വി.കെ), സഞ്ജു സാംസൺ (ഡബ്ല്യുകെ), ശിവം ദുബെ, ഡബ്ല്യു സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ് ., അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ

അഫ്ഗാനിസ്ഥാൻ സ്‌ക്വാഡ്: ഇബ്രാഹിം സദ്രാൻ (സി), റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യുകെ), ഇക്രം അലിഖിൽ (ഡബ്ല്യുകെ), ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജീബുള്ള സദ്‌റാൻ, മുഹമ്മദ് നബി, കരീം ജനത്, അസ്മുള്ള ഒമർസായി, എഫ്, ഷറഫുദ്ദീൻ അഷ്‌റഖ്, എഫ്. ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News