ഒത്തുകളി ആരോപണം: പുനെ ക്യുറേറ്ററെ പുറത്താക്കി

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് പുനെ സ്റ്റേഡിയം ക്യുറേറ്ററെ പുറത്താക്കി. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാകുന്ന പുനെ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ വിവരങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് നടപടി. പാണ്ഡുരാംഗ് സല്‍ഗാവോന്‍കറെയാണ് ബി.സി.സി.ഐ പുറത്താക്കിയത്. 

Last Updated : Oct 25, 2017, 03:53 PM IST
ഒത്തുകളി ആരോപണം: പുനെ ക്യുറേറ്ററെ പുറത്താക്കി

പുനെ: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് പുനെ സ്റ്റേഡിയം ക്യുറേറ്ററെ പുറത്താക്കി. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാകുന്ന പുനെ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ വിവരങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് നടപടി. പാണ്ഡുരാംഗ് സല്‍ഗാവോന്‍കറെയാണ് ബി.സി.സി.ഐ പുറത്താക്കിയത്. 

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പെ പിച്ചിന്‍റെ വിശദാംശങ്ങള്‍ ഇടനിലക്കാരനോട് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരു ദേശീയ ചാനല്‍ പുറത്തു വിട്ടിരുന്നു. ഇടനിലക്കാരന്‍ എന്ന നിലയില്‍ ക്യുറേറ്ററെ ബന്ധപ്പെട്ട ചാനലിന്‍റെ റിപ്പോര്‍ട്ടറോടാണ് ക്യുറേറ്റര്‍ വിവരങ്ങള്‍ രഹസ്യമായി വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ബി.സി.സി.ഐയുടെ നടപടി. 

ക്യുറേറ്റര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. 

Trending News