IND vs NZ: 2019ലെ കണക്ക് തീർക്കാൻ ടീം ഇന്ത്യ, ഉയരെ പറക്കാൻ കീവീസ്; ഇന്ന് 'രണ്ടിൽ ഒന്ന്' അറിയാം

IND vs NZ ODI WC 2023 Semi Final: ലോകകപ്പിലെ ലീഗ് സ്റ്റേജിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 4 വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 08:31 AM IST
  • ഈ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചു.
  • ഇന്ത്യൻ ബാറ്റ്‌സ്മാൻമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്.
  • രചിൻ രവീന്ദ്രയുടെ ഫോമിലാണ് കീവീസ് പ്രതീക്ഷയർപ്പിക്കുന്നത്.
IND vs NZ: 2019ലെ കണക്ക് തീർക്കാൻ ടീം ഇന്ത്യ, ഉയരെ പറക്കാൻ കീവീസ്; ഇന്ന് 'രണ്ടിൽ ഒന്ന്' അറിയാം

മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ന് ഇന്ത്യ കരുത്തരായ ന്യൂസിലൻഡിനെ നേരിടും. തുടർച്ചയായി 9 മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന നിമിഷം മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടായി നടന്നു നീങ്ങുന്ന കാഴ്ച ഇന്നും ഇന്ത്യൻ ആരാധകരുടെ മനസിലുണ്ട്. നാല് വർഷം മുമ്പ് ഏറ്റ പരാജയത്തിന് സ്വന്തം കാണികൾക്ക് മുന്നിൽ മറുപടി നൽകാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 

ALSO READ: ഇന്ത്യയോ ന്യൂസിലൻഡോ? സെമി ഫൈനലിൽ ആര് ജയിക്കും? ജ്യോതിഷ പ്രവചനം ഇങ്ങനെ

ലോകകപ്പിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഹിറ്റ്മാനും സംഘവും പുറത്തെടുക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചു. ബാറ്റ്‌സ്മാൻമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്. ടോപ് ഓർഡറിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് ടീമിന് നൽകുന്നത്. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായ കോഹ്ലി മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ കെ.എൽ രാഹുലും ശ്രേയസ് അയ്യരും സാഹചര്യം മനസിലാക്കി സ്ഥിരതയാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. 

ബൗളിംഗ് നിരയിലേയ്ക്ക് വന്നാൽ, മുഹമ്മദ് ഷമിയുടെ വരവോടെ ഇന്ത്യൻ പേസ് ആക്രമണത്തിന് മൂർച്ച കൂടി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഓപ്പണിംഗ് സ്‌പെല്ലിൽ അപകടം വിതയ്ക്കും. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും നയിക്കുന്ന സ്പിൻ ആക്രമണം ഏത് ബാറ്റിംഗ് നിരയ്ക്കും തലവേദനയാണ്. 

മറുഭാഗത്ത്, രചിൻ രവീന്ദ്ര എന്ന കീവീസ് യുവതാരത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്കാണ് ഈ ലോകകപ്പ് സാക്ഷിയായത്. പരിക്കേറ്റ കെയ്ൻ വില്യംസണ് പകരക്കാരനായാണ് രചിൻ ടീമിൽ ഇടംനേടിയത്. ഇന്ന് ലോകകപ്പിലെ റൺവേട്ടക്കാരിൽ മുൻ പന്തിയിൽ തന്നെയുണ്ട് രചിൻ രവീന്ദ്ര. ബാറ്റുകൊണ്ടും പന്തുകൊണ്ടും അപകടകാരിയാണ് ഈ യുവ ഓൾറൗണ്ടർ. പരിക്കിൽ നിന്ന് മോചിതനായ വില്യംസൺ കൂടി ടീമിൽ തിരിച്ചെത്തിയത് ന്യൂസിലൻഡ് ക്യാമ്പിന് ആശ്വാസമാണ്. ഡെവൺ കോൺവേ, ഡാരി മിച്ചൽ, ജിമ്മി നിഷാം, മിച്ചൽ സാന്റ്‌നർ, ട്രെൻഡ് ബോൾട്ട് തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ കീവീസ് നിരയിലുണ്ട്. 

ഏകദിനത്തിൽ 117 തവണയാണ് ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടിയത്. ഇതിൽ 59 മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്. 50 തവണ ന്യൂസിലൻഡും വിജയിച്ചു. ഈ ലോകകപ്പിലെ ലീഗ് സ്റ്റേജിലാണ് ഇരുടീമുകളും അവസാനമായി നേർക്കുനേർ വന്നത്. അന്ന് 4 വിക്കറ്റിന് ഇന്ത്യ വിജയിച്ചു. 

സാധ്യതാ ടീം

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ (C), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (WK), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് സാധ്യതാ ഇലവൻ: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (C), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ടോം ലാതം (WK), മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News