IND vs NZ: ഇന്ത്യയോ ന്യൂസിലൻഡോ? സെമി ഫൈനലിൽ ആര് ജയിക്കും? ജ്യോതിഷ പ്രവചനം ഇങ്ങനെ

IND vs NZ ODI WC 2023 Semi Final: ആദ്യം ആര് ബാറ്റ് ചെയ്യും, എത്ര റൺസ് സ്‌കോർ ചെയ്യും, ഏതൊക്കെ താരങ്ങളാകും മികച്ച പ്രകടനം പുറത്തെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 10:47 AM IST
  • പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
  • പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ന്യൂസിലൻഡ്.
  • വാങ്കഡെ സ്‌റ്റേഡിയത്തിൽ നാളെ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
IND vs NZ: ഇന്ത്യയോ ന്യൂസിലൻഡോ? സെമി ഫൈനലിൽ ആര് ജയിക്കും? ജ്യോതിഷ പ്രവചനം ഇങ്ങനെ

മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിൽ നാളെ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 2019ൽ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ തോൽവിയ്ക്ക് പകരം വീട്ടാനുറച്ചാകും ഇന്ത്യ ഇറങ്ങുക. 

ഇപ്പോൾ ഇതാ സെമി ഫൈനലിൽ ആരാകും വിജയിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോതിഷനായ സുമിത് ബജാജ്. ആദ്യം ആര് ബാറ്റ് ചെയ്യും, എത്ര റൺസ് സ്‌കോർ ചെയ്യും, ഏതൊക്കെ താരങ്ങളാകും മികച്ച പ്രകടനം പുറത്തെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സുമിത് ബജാജ് പ്രവചിച്ചിരിക്കുന്നത്. 

ALSO READ: തീയുണ്ടകൾ നനഞ്ഞ പടക്കങ്ങളായി! അവസാനം മോർണി മോർക്കൽ പാകിസ്താൻ ബോളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞു

സെമി ഫൈനലിൽ ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് സുമിത് ബജാജിന്റെ പ്രവചനം. ടോസ് നേടുന്ന ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കും. ടീം ഇന്ത്യ മുംബൈയിൽ സെമി ഫൈനൽ കളിക്കുമെന്ന് സുമിത് ബജാജ് നേരത്തെ പ്രവചിച്ചിരുന്നു. സെമി ഫൈനലിൽ ന്യൂസിലൻഡ് 250 - 270 റൺസ് നേടാനാണ് സാധ്യത. 47 - 48 ഓവറുകളിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കും. നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലുമാകും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

നായകന്റെ ജാതകം പ്രധാനമാണെന്നാണ് സുമിത് ബജാജ് പറയുന്നത്. നിലവിൽ 37 വയസിലേയ്ക്ക് അടുക്കുന്ന രോഹിത്തിന് ഇത് നല്ല സമയമാണ്. രോഹിത്തിന്റെ ജാതകം അനുസരിച്ച് അദ്ദേഹം സെമി ഫൈനലിൽ വിജയിക്കുകയും ഇന്ത്യയെ ലോകചാമ്പ്യൻമാരാക്കുകയും ചെയ്യും. സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും നിർണായക സംഭാവനകൾ നൽകും. 

അതേസമയം, കീവീസ് താരം രചിൻ രവീന്ദ്ര സെമി ഫൈനലിൽ നിറം മങ്ങുമെന്നും മിച്ചൽ സാന്റ്‌നർ, ഡെവോൺ കോൺവേ എന്നിവർ തിളങ്ങുമെന്നും സുമിത് ബജാജ് പ്രവചിക്കുന്നു. സെമി ഫൈനലിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നും ന്യൂസിലൻഡ് വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പ്രവചിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News