VIDEO: കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് സൗഹൃദത്തിന് തടസ്സമില്ല

തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി കെ.എല്‍ രാഹുല്‍ പഞ്ചാബിനെ വിജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 19 മത്തെ ഓവര്‍ എറിഞ്ഞ ബുംമ്രയും അവസാന ഓവറില്‍ മക്‌ലനാഗനും കളി മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു.

Last Updated : May 17, 2018, 12:32 PM IST
VIDEO: കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് സൗഹൃദത്തിന് തടസ്സമില്ല

മുംബൈ: വാശിയേറിയ നിര്‍ണ്ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുംബൈ ഇന്ത്യന്‍സിനോട് അടിപതറേണ്ടി വന്നെങ്കിലും കളിക്കളത്തിലെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് തങ്ങളുടെ സൗഹൃദത്തിന് തടസ്സമല്ലെന്ന് രാഹുല്‍ തെളിയിച്ചു. അതെങ്ങനെയാണെന്നോ മത്സരശേഷം ഹാര്‍ദ്ദിക്കിനെ കണ്ട് മുട്ടിയ രാഹുല്‍ ഫുട്‌ബോള്‍ താരങ്ങളുടെ സ്‌റ്റൈലില്‍ ജേഴ്‌സികള്‍ പരസ്പരം കൈമാറുകയായിരുന്നു. ക്രിക്കറ്റ് ആരാധകരുടെ മനംകവരുന്ന നിമിഷങ്ങളായിരുന്നു ആ കാഴ്ച്ച.

വീഡിയോ കാണാം:

 

 

Friendship goals #CricketMeriJaan #MIvKXIP #MumbaiIndians @hardikpandya93 @rahulkl #Repost @iplt20 with @get_repost The BeauT of the #VIVOIPL @rahulkl & @hardikpandya93 share a light moment post-match #Spiritofcricket #MIvKXIP

A post shared by Mumbai Indians (@mumbaiindians) on

 

മത്സരത്തില്‍ പഞ്ചാബ് മൂന്ന് റണ്‍സിനാണ് തോറ്റത്. രാഹുലിന്‍റെ ഒറ്റയാള്‍ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി കെ.എല്‍ രാഹുല്‍ പഞ്ചാബിനെ വിജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 19 മത്തെ ഓവര്‍ എറിഞ്ഞ ബുംമ്രയും അവസാന ഓവറില്‍ മക്‌ലനാഗനും കളി മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു. ബുംമ്ര മൂന്നും മക്‌ലനാഗന്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. മുംബൈ ഉയര്‍ത്തിയ 187 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

രണ്ടാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഫിഞ്ചും രാഹുലും പ്രതീക്ഷ നല്‍കിയെങ്കിലും നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ പഞ്ചാബിനെ തകര്‍ത്തു. ആരോണ്‍ ഫിഞ്ച് 35 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 60 പന്തില്‍ 94 റണ്‍സ് നേടി. ഇതോടെ മുംബൈ ഇന്ത്യന്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമായതോടെ പഞ്ചാബ് പുറത്താകലിന്‍റെ വക്കിലായി.

Trending News