IPL 2020: ചെന്നൈ കൊൽക്കത്ത പോരാട്ടം ഇന്ന്

  

Written by - Ajitha Kumari | Last Updated : Oct 7, 2020, 07:25 PM IST
  • CSK ഇന്നും കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിനെ ആയിരിക്കും ഇറക്കുക. ടീമിൽ അഴിച്ചുപണി നടത്താൻ സാധ്യതയില്ല എന്നാണ് സൂചന.
  • ഷെയ്ന്‍ വാട്‌സണിന്റെ ഫോം ടീമിന് വിജയപ്രതീക്ഷയാണ് കൂടാതെ കേദാര്‍ ജാദവ് ഉള്‍പ്പെടെയുള്ള കളിക്കാരും നിലവാരത്തിലേക്കുയര്‍ന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്‍നിരയിലെത്താന്‍ ചെന്നൈ ടീമിന് അനായാസം കഴിയും.
IPL 2020: ചെന്നൈ കൊൽക്കത്ത പോരാട്ടം ഇന്ന്

അബുദാബി:  ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) ചെന്നൈ സൂപ്പര്‍ കിങ്‌സും (CSK) ഏറ്റുമുട്ടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ തോല്‍വി വഴങ്ങിയ കൊല്‍ക്കത്തയ്ക്ക് മത്സരം നിര്‍ണായകമാണ്. 

മൂന്നു കളികൾ തുടർച്ചയായി തോറ്റ ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ (KingsXI Panjab)വിജയം നേടിയ CSK ജയം തുടരാമെന്ന പ്രതീക്ഷയിലായിരിക്കും ഇന്ന് കളിക്കിറങ്ങുന്നത്.   

കൊല്‍ക്കത്തയെ സംബന്ധിച്ച് നിര്‍ണായക മത്സരമാണ്  ഇന്ന് നടക്കാനിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പഴികേള്‍ക്കാന്‍ തുടങ്ങിയ ദിനേഷ് കാര്‍ത്തിക്കിന്റെ ഭാവി ഇന്നത്തെ മത്സരത്തെ ആശ്രയിച്ചിരിക്കും. തുടര്‍ച്ചയായ മൂന്നു കളികളും കാര്‍ത്തിക് ബാറ്റിങ്ങില്‍ പരാജയമായിരുന്നു. സുനില്‍ നരേയ്‌നെ ഓപ്പണര്‍ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്നും സൂചനയുണ്ട്.  മറ്റു കളിക്കാരുടെ കാര്യത്തില്‍ അഴിച്ചുപണിക്ക് തയ്യാറായേക്കില്ല. 

Also read: രാജസ്ഥാനെതിരെ 57 റണ്‍സ് വിജയം, Mumbai Indians ഒന്നാം സ്ഥാനത്തേക്ക്...

CSK ഇന്നും കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിനെ ആയിരിക്കും ഇറക്കുക.  ടീമിൽ അഴിച്ചുപണി നടത്താൻ സാധ്യതയില്ല എന്നാണ് സൂചന.  ഷെയ്ന്‍ വാട്‌സണിന്റെ ഫോം ടീമിന് വിജയപ്രതീക്ഷയാണ് കൂടാതെ കേദാര്‍ ജാദവ് ഉള്‍പ്പെടെയുള്ള കളിക്കാരും നിലവാരത്തിലേക്കുയര്‍ന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്‍നിരയിലെത്താന്‍ ചെന്നൈ ടീമിന് അനായാസം കഴിയും.  

Kolkata Knight Riders സാധ്യതാ ടീം: സുനില്‍ നരേയ്ന്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ഇയോയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍, കംലേഷ് നാഗര്‍കോത്തി, വരുണ്‍ ചക്രവര്‍ത്തി, ശിവം മവി, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്.

Chennai Super Kings സാധ്യതാ ടീം: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലസിസ്, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, സാം കറന്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, പിയൂഷ് ചൗള.

Trending News