Abu Dhabi: IPL 2020 രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിജയം കൊയ്ത് മുംബൈ ഇന്ത്യന്‍സ്. 57 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈ നോരയില്‍ തിളങ്ങിയ താരം.
ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor; തിരുത്തി Gautam Gambhir
47 പന്തില്‍ രണ്ട് സിക്സും 11 ഫോറുമടക്കം 79 റണ്‍സായിരുന്നു യാദവിന്റെ സ്കോര്‍. അഞ്ചാം വിക്കറ്റില്‍ സൂര്യ കുമാറും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത് 76 റണ്‍സാണ്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma)യും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്കിയതും മുംബൈയ്ക്ക് കരുത്തായി.
ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്
മുംബൈ(Mumbai Indians)യ്ക്കെതിരെ 194 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സ് നേടി നില്‍ക്കെ ഓള്‍ ഔട്ടായി. തുടക്കം തന്നെ തകര്‍ച്ചയായിരുന്നു എന്നതാണ് ശ്രദ്ധേയം. ആദ്യ 17 പന്തില്‍ മൂന്നു പേരുടെ വിക്കറ്റുകള്‍ രാജസ്ഥാനു നഷ്ടമായി.
യശസ്വി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (Sanju Samson)(0) എന്നിവര്‍ പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി.പിന്നാലെ 13 പന്തില്‍ 11 റണ്‍സ് നേടി നില്‍ക്കവേ മഹിപാല്‍ ലോംറോറും മടങ്ങി. മികച്ച ബൌളിംഗ് പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
ALSO READ | IPL 2020: CSK is back...!! പഞ്ചാബിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് Chennai Super Kings
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജസ്പ്രീത് ബുംറയാണ് മുംബൈ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റുകളും താരം വീഴ്ത്തി. 44 ബോളില്‍ അഞ്ച് സിക്സും നാല് ഫോറുമടക്കം 70 റണ്‍സ് നേടിയ ജോസ് ബട്ട്ലറാണ് രാജസ്ഥാന്‍ (Rajasthan Royals) നിരയില്‍ ആകെ മികച്ച പ്രകടനം കാഴ്ച വച്ചത്. കിരോണ്‍ പൊള്ളാര്‍ഡിന്‍റെ ക്യാച്ചിലൂടെയാണ് ബട്ട്ലര്‍ പുറത്തായത്. ട്രെന്‍റ് ബോള്‍ട്ടും പാറ്റിന്‍സനുമാണ് മുംബൈയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയത്. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.