IPL 2023 : ബ്രാവോയെ കൈവിട്ട് സിഎസ്കെ, ക്യാപ്റ്റനെ ഒഴിവാക്കി ഹൈദരാബാദ്; ഐപിഎൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇങ്ങനെ

IPL 2023 Retention and Released Full List മലയാളി താരങ്ങളായ ബേസിൽ തമ്പിക്കും കെ.എം അസിഫിനും നിരാശയാണ് പുറത്ത് വിട്ട ലിസ്റ്റ് സമ്മാനിക്കുന്നത്

Written by - Jenish Thomas | Last Updated : Nov 15, 2022, 08:17 PM IST
  • പിൻവലിച്ച താരങ്ങളുടെ പട്ടികയും മറ്റ് പുതിയ താരങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഐപിഎൽ 2023ന് മുന്നോടിയായിട്ടുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കും.
  • പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം മലയാളി താരങ്ങളായ ബേസിൽ തമ്പിക്കും കെ.എം അസിഫിനും നിരാശ.
  • ട്രേഡിങ് വിൻഡോയിലൂടെ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്
IPL 2023 : ബ്രാവോയെ കൈവിട്ട് സിഎസ്കെ, ക്യാപ്റ്റനെ ഒഴിവാക്കി ഹൈദരാബാദ്; ഐപിഎൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇങ്ങനെ

ന്യൂ ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഫ്രാഞ്ചൈസികൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട് തീയതി ഇന്ന അവസാനിക്കന്നതോടെയാണ് ഐപിഎല്ലിന്റെ ഭാഗമായ പത്ത് ടീമുകൾ ലിസ്റ്റ് പുറത്ത് വിട്ടത്. ഇതോടെ ടീമുകൾ തമ്മിൽ തരങ്ങളെ കൈമാറുന്നത് അവസാനിക്കുകയും ചെയ്തു. പിൻവലിച്ച താരങ്ങളുടെ പട്ടികയും മറ്റ് പുതിയ താരങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഐപിഎൽ 2023ന് മുന്നോടിയായിട്ടുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കും. പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം മലയാളി താരങ്ങളായ ബേസിൽ തമ്പിക്കും കെ.എം അസിഫിനും നിരാശ.

ട്രേഡിങ് വിൻഡോയിലൂടെ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെയും അമാൻ ഖാനെയും ഡൽഹി ക്യാപിറ്റൽസിൽ നിന്നും കെകെആർ സ്വന്തമാക്കി. ഒപ്പം ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസൻ അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസ് എന്നിവരെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും കൊൽക്കത്ത തങ്ങളുടെ പാളയത്തിലേക്കെത്തിച്ചു. മുംബൈ ഇന്ത്യൻസ് ആകട്ടെ കിറോൺ പൊള്ളാർഡുമായിട്ടുള്ള തങ്ങളുടെ 12 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് താരത്തെ മുംബൈയുടെ ബാറ്റിങ് കോച്ചായി നിയമിച്ചു. അതേസമയം ഓസ്ട്രേലയിൻ ഇടകൈയ്യൻ പേസർ ജേസൺ ബെഹ്രെൻഡ്രോഫിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിവിൽ നിന്നും മുംബൈ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ട്രേഡിങ് അധികം പങ്കെടുക്കാതെ ചെന്നൈ സൂപ്പർ കിങ്സും ആർസിബിയും സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും ലേലത്തെ ലക്ഷ്യമിട്ട് നിന്നു.

ALSO READ : IPL 2023 : ഐപിഎൽ താരലേലം കൊച്ചിയിൽ; കേരളത്തിൽ നടക്കുന്നത് ഇതാദ്യം

ടീമുകൾ നിലനിർത്താതിരുന്ന പ്രധാന താരങ്ങളുടെ പട്ടികയെടുക്കുമ്പോൾ, സിഎസ്കെ തങ്ങളുടെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ താരം ഡ്വെയിൻ ബ്രാവോയെ പുറത്ത് വിടുകയും ചെയ്തു. അതേസമയം മാനേജ്മെന്റുമായി അസ്വാരസത്തിലായിരുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും അമ്പട്ടി റായിഡുവിനെയും ചെന്നൈ നിലനിർത്തുകയും ചെയ്തു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ സൺറൈസേഴ്സ് ഹൈദരാബാദ് കൈ ഒഴിഞ്ഞാതാണ് മറ്റൊരു പുറത്ത് വിടൽ. റിറ്റെൻഷനിലൂടെ തന്നെ ഹൈദരാബാദ് 15 കോടി കീശയിൽ വീർപ്പിക്കുകയും ചെയ്തു. മറ്റൊരു ക്യാപ്റ്റനായിരുന്ന മയാങ്ക അഗർവാളിനെയും പഞ്ചാബ് കിങ്സ് കൈവിട്ടു. പകരം ശിഖർ ധവാനെ ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബ് തങ്ങളുടെ നായകനായി നിയമിച്ചിരുന്നു,

ടീമുകളുടെ പൂർണ റിറ്റെൻഷൻ പട്ടിക

ചെന്നൈ സൂപ്പർ കിങ്സ്

പുറത്ത് വിട്ട താരങ്ങൾ- ഡ്വെയിൻ ബ്രാവോ, റോബിൻ ഉത്തപ്പ (വിരമിച്ചു), ക്രിസ് ജോർദാൻ, ആഡം മിൻനെ, എൻ ജഗദീശൻ, സി ഹരി നിഷാന്ത്, കെ ഭഗത് വർമ്മ, കെ.എം അസിഫ്

നിലനിർത്തിയ താരങ്ങൾ - എം.എസ് ധോണി (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഡേവോൺ കോൺവെ, മോയീൻ അലി, റുതുരാജ് ഗെയ്ക്വാദ്, ശിവം ഡൂബെ, അമ്പട്ടി റായിഡു, ഡ്വെൻ പ്രെട്ടോറിയസ്, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചഹർ, മുകേഷ് ചൗധരി, സിമർജിത് സിങ്, തുഷാർ ദേഷ്പാണ്ഡെ, രാജ്വർധൻ ഹൻഗർഗേക്കർ, മിച്ചെൽ സാന്റനെർ, മതീഷ പതിരണ, സുഭ്രാൻഷു സേനാപതി

ലഖ്നൗ സൂപ്പർ ജെയ്ന്റ്സ്

പുറത്ത് വിട്ട താരങ്ങൾ- ജേസൺ ഹോൾഡർ, എവിൻ ലൂയിസ്, ഷാഹ്ബാസ് നദീം, മനീഷ് പാണ്ഡെ, അൻഡ്രൂ ടൈ, അങ്കിത് രജ്പൂത്, ദുശ്മന്താ ചമീര

നിലനിർത്തിയ താരങ്ങൾ - കെ.എൽ രാഹുൽ, ക്വിന്റൺ ഡികോക്ക്, മനൻ വോഹ്റ, ആയുഷ് ബാഡോണി, ദീപക് ഹൂഡ, കൃണാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോണിസ്, കയിൽ മെയേഴ്സ്, കരൺ ശർമ, കെ. ഗൗതം, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, രവി ബിഷ്നോയി, മാർക്ക് വുഡ്, മയാങ്ക് അഗർവാൾ

സൺറൈസേഴ്സ് ഹൈദരാബാദ് 

പുറത്ത് വിട്ട് താരങ്ങൾ - കെയിൻ വില്യംസൺ, നിക്കോളാസ് പൂരാൻ, റൊമാരിയോ ഷെപ്പേർഡ്, ജെ. സുചിച്ത്, ശ്രെയസ് ഗോപാൽ

നിലനിർത്തിയ താരങ്ങൾ - രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്പ്സ്, അഭിഷേക് ശർമ, എയ്ഡെൻ മാർക്രം, അബ്ദുൾ സമദ്, വാഷിങ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ, കാർത്തിക് ത്യാഗി, ഫസൽഹഖ് ഫറൂഖി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 

പുറത്ത് വിട്ട താരങ്ങൾ - ഷെർഫേൻ റൂതർഫോർഡ്, ജേസൺ ബെഹ്രെൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലവ്നിത് സിസോദിയ

നിലനിർത്തിയ താരങ്ങൾ - ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ദിനേഷ് കാർത്തിക്, മഹിപാൽ ലോംറോർ, രജത് പാട്ടിധാർ, അനുജ റാവത്ത്, ഗ്ലെൻ മാക്സ്വെൽ, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, ഷാഹ്ബാസ് അഹമ്മദ്, സുയാഷ് പ്രഹുദേശ്ശായി, ഹർഷൽ പട്ടേൽ. സിദ്ധാർഥ് കൗൾ, മുഹമ്മദ് സിറാജ്, ജേഷ് ഹെസ്സൽവുഡ്, കരൺ ശർമ

മുംബൈ ഇന്ത്യൻസ്

പുറത്ത് വിട്ട താരങ്ങൾ - കിറോൺ പൊള്ളാർഡ് (വിരമിച്ചു), അൻമോപ്രീത് സിങ്, ആര്യൻ ജുയാൽ, ബേസിൽ തമ്പി, ഡാനിയേൽ സാംസ്, ഫാബിയാൻ അല്ലെൻ, ജയദേവ് ഉനദ്ഘട് , മയാങ്ക് അഗർവാൾ, മുരുഗൻ അശ്വിൻ, രാഹുൽ ബുദ്ധി, റിലെയ് മെരെഡിത്, സഞ്ജെയ് യാദവ്, ടൈമൽ മിൽസ്

നിലനിർത്തിയ താരങ്ങൾ - രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡേവാൾഡ് ബ്രീവിസ്, തിലക് വർമ്മ, ട്രിസ്റ്റാൻ സ്റ്റബ്സ്, രമൻദീപ് സിങ്, ടിം ഡേവിഡ്, ജസ്പ്രിത് ബുമ്ര, ജോഫ്ര ആർച്ചെർ, ഹൃത്തിക്ക് ഷൊക്കീൻ, കുമാർ കാർത്തികേയ, ജേസൺ ബെഹ്രെൻഡോർഫ്, അർജുൻ ടെൻഡുൽക്കർ, അർഷദ് ഖാൻ, അകാശ് മദ്വാൽ

പഞ്ചാബ് കിംഗ്സ്

മായങ്ക് അഗർവാൾ, വൈഭവ് അറോറ, ബെന്നി ഹോവൽ, ഇഷാൻ പോരെൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാദ്, സന്ദീപ് ശർമ്മ,റിട്ടിക്ക് ചാറ്റർജി

നിലനിർത്തിയ താരങ്ങൾ: ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, ഭാനുക രാജപക്‌സെ, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ഹർപ്രീത് ബ്രാഡ്, രാജ് ബാവ, ഋഷി ധവാൻ, അഥർവ താജ്‌ഡെ, കഗിസോ റബാഡ, അർഷ്‌ദീപ് സിംഗ്, രാഹുൽ ചാഹർ, നഥാൻ എല്ലിസ്, ബാൽതേജ് സിംഗ്.

രാജസ്ഥാൻ റോയൽസ്

പുറത്ത് വിട്ട താരങ്ങൾ- ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, റാസി വാൻ ഡെർ ഡസ്സൻ, അനുനയ് സിംഗ്, കോർബിൻ ബോഷ്, കരുൺ നായർ, നഥാൻ കോൾട്ടർ-നൈൽ, ശുഭം ഗർവാൾ,തേജസ് ബറോക്ക

നിലനിർത്തിയ താരങ്ങൾ: സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ദേവദത്ത് പടിക്കൽ, യശസ്വി ജയ്‌സ്വാൾ, ഷിമ്‌റോൺ ഹെത്മെയർ, ധ്രുവ് ജുറെൽ, റയാൻ പരാഗ്, ആർ. അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, ഒബേദ് മക്കോയ്, കുൽദീപ് സെൻ, കുൽദീപ് യാദവ്, നവദീപ് സെയ്നി, കെ സി കരിയപ്പ

ഗുജറാത്ത് ടൈറ്റൻസ്

പുറത്ത് വിട്ട താരങ്ങൾ- റഹ്മത്തുള്ള ഗർബാസ്, ലോക്കി ഫെർഗൂസൺ, ഡൊമിനിക് ഡ്രേക്ക്സ്, ഗുർകീരത് സിംഗ്, ജേസൺ റോയ്, വരുൺ ആരോൺ

നിലനിർത്തിയ താരങ്ങൾ: ഹാർദിക് പാണ്ഡ്യ, ശുബ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‌വാൻ, ദർശൻ നാൽകണ്ടെ , ജയന്ത് യാദവ്, സായ് കിഷോർ, നൂർ അഹമ്മദ്

ഡൽഹി ക്യാപിറ്റൽസ്

പുറത്ത് വിട്ട താരങ്ങൾ- ഷാർദുൽ താക്കൂർ, ടിം സീഫെർട്ട്, അശ്വിൻ ഹെബ്ബാർ, കെ എസ് ഭരത്, മന്ദീപ് സിംഗ്

നിലനിർത്തിയ താരങ്ങൾ : റിഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷോ, യാഷ് ദൾ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, മിച്ചൽ മാർഷ്, അക്സർ പട്ടേൽ, ലളിത് യാദവ്, ആൻറിച്ച് നോർക്കിയ, മുസ്തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ലുങ്കി എൻഗിടി, ചേതൻ സക്കരിയ, ഖലീൽ അഹമ്മദ്, പ്രവീൺ ദുബെ, കമലേഷ് നാഗർകോട്ടി, വിക്കി ഓസ്ത്വാൾ, അമൻ ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പുറത്ത് വിട്ട താരങ്ങൾ- പാറ്റ് കമ്മിൻസ്, സാം ബില്ലിംഗ്സ്, അമൻ ഖാൻ, ശിവം മാവി, മുഹമ്മദ് നബി, ചാമിക കരുണരത്‌നെ, ആരോൺ ഫിഞ്ച്, അലക്സ് ഹെയ്ൽസ്, അഭിജിത് തോമർ, അജിങ്ക്യ രഹാനെ, അശോക് ശർമ്മ, ബാബ ഇന്ദ്രജിത്ത്, പ്രാഥം സിംഗ്, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൻ ജാക്സൺ

നിലനിർത്തിയ താരങ്ങൾ: ശ്രേയസ് അയ്യർ, നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അൻകുൾ റോയി, റിങ്കു സിങ്

IPL 2023: ലേലത്തിന് ബാക്കിയുള്ള ടീമുകളുടെ പേഴ്‌സ്

സിഎസ്‌കെ 20.45 കോടി രൂപ

ഡിസി: 19.45 കോടി രൂപ

ഗുജറാത്ത് ടൈറ്റൻസ്: 19.25 കോടി

കെകെആർ: 7.05 കോടി രൂപ

എൽഎസ്ജി: 23.35 കോടി രൂപ

എംഐ: 20.55 കോടി രൂപ

പിബികെഎസ് - 32.20 കോടി രൂപ

രാജസ്ഥാൻ റോയൽസ്: 13.20 കോടി

ആർസിബി: 8.75 കോടി രൂപ

എസ്ആർഎച്ച്: 42.25 കോടി രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News