Ipl Auction 2022| ചെന്നൈ സൂപ്പർ കിങ്സിൻറെ നാല് കോടിയേക്കാൾ വലിയ സന്തോഷം, ശിവം ദുബെയുടെ വീട്ടിൽ

താര ലേലത്തിനിടയിൽ തന്നെയാണ് ഭാര്യ മകനെ പ്രസവിച്ച വാർത്ത ശിവം  സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. വളരെ പെട്ടെന്ന് താരത്തിൻറെ പോസ്റ്റ് വൈറലായി

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 02:41 PM IST
  • ഭാര്യ മകനെ പ്രസവിച്ച വാർത്ത ശിവം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്
  • ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പഞ്ചാബ് കിങ്ങ്‌സ് ഇലവനുമായിരുന്നു ചെന്നൈയുടെ മറ്റ് എതിരാളികള്‍
  • 50 ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 4 കോടിയിലായിരുന്നു
Ipl Auction 2022| ചെന്നൈ സൂപ്പർ കിങ്സിൻറെ നാല് കോടിയേക്കാൾ വലിയ സന്തോഷം, ശിവം ദുബെയുടെ വീട്ടിൽ

മുംബൈ: സന്തോഷിക്കാൻ നൂറ് കാര്യങ്ങൾ എന്ന് പറയും പോലെയാണ് ചെന്നൈ സൂപ്പർ കിങ്സ് നാല് കോടിക്ക് വാങ്ങിയ ശിവം ദുബെയുടെ കഥ. താര ലേലത്തിന് അന്ന് തന്നെയാണ് ശിവം അച്ഛനായതും. ഭാര്യ മകനെ പ്രസവിച്ച വാർത്ത ശിവം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. വളരെ പെട്ടെന്നാണ് താരത്തിൻറെ പോസ്റ്റ് വൈറലായത്.

“സന്തോഷത്തിന്റെ ഒരു കൂട്ടം ഞങ്ങളുടെ ജീവിതത്തിൽ എത്തുന്നു ... ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു,” ശിവം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു 44000 പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പഞ്ചാബ് കിങ്ങ്‌സ് ഇലവനുമായിരുന്നു ചെന്നൈയുടെ മറ്റ് എതിരാളികള്‍. 50 ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 4  കോടിയിലായിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by shivam dube (@dubeshivam)

അതേസമയം ലേലത്തിന് ശേഷം ശിവത്തിനെ ടീമിലേക്ക് സ്വാഗതം ചെയ്ത് ചെന്നൈ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും പങ്ക് വെച്ചിരുന്നു. 2019-ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ മാത്രമാണ് ഇത് വരെ ശിവം ദുബെ ഇന്ത്യക്കായി ഇറങ്ങിയിട്ടുള്ളത്. നേരത്തെ റോയല്‍, ചാലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയാണ് ശിവം ഐ.പി.എൽ കളിച്ചിട്ടുള്ളത്. 13 ട്വൻറി-ട്വൻറി മാച്ചുകളും കളിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News