ന്യൂഡൽഹി: IPL Mega Auction 2022: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ലേലത്തിൽ പല താരങ്ങൾക്കും വൻതുക നൽകി സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഫ്രാഞ്ചൈസികൾ. ഇത്തവണ ലേലത്തിൽ 10 ടീമുകൾ 590 താരങ്ങൾക്കായി ഏതാണ്ട് 561 കോടി രൂപയാണ് ചെലവിടാൻ പോകുന്നത്. ഈ 590 കളിക്കാരിൽ 5 ഓപ്പണർമാരെ സ്വന്തമാക്കാൻ എന്ത് വിലയും മുടക്കാൻ ടീമുകൾ തയ്യാറാണ്. അവർ ആരൊക്കെയാണെന്ന് നമുക്കറിയാം..
Also Read: IPL 2022 Auction | രാജസ്ഥാന് വേണ്ടത് ടീമിനൊപ്പം നിൽക്കാൻ കഴിയുന്നവരെ : സഞ്ജു സാംസൺ
ആ അഞ്ച് താരങ്ങൾ ഡേവിഡ് വാർണർ (David Warner), ക്വിന്റൺ ഡി കോക്ക് (Quinton de Kock), ജോണി ബെയർസ്റ്റോ (Jonny Bairstow), ശിഖർ ധവാൻ (Shikhar Dhawan), ജേസൺ റോയ് (Jason Roy) എന്നിവരാണ്.
1. ഡേവിഡ് വാർണർ (David Warner)
ഓസ്‌ട്രേലിയയുടെ തകർപ്പൻ ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ഡേവിഡ് വാർണർ തന്റെ കിടിലം ബാറ്റിംഗിലൂടെ അറിയപ്പെടുന്ന ഒരു താരമാണ്. അദ്ധേഹം ഇപ്പോഴും മികച്ച ഫോമിലാണ്. 2021ലെ ആഷസ് പരമ്പരയിലും ടി20 ലോകകപ്പിലും ധാരാളം റൺസ് നേടാൻ ഡേവിഡ് വാർണർക്ക് കഴിഞ്ഞു. ഇയാളുടെ ബാറ്റിംഗ് കണ്ട് എതിർ ടീമിലെ ബൗളർമാർ മൂക്കത്ത് വിരൽ വച്ചുപോയി. ബാറ്റിങ്ങിനൊപ്പം അദ്ദേഹം നല്ലൊരു ക്യാപ്റ്റൻ കൂടിയാണ്. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഒരു തവണ കിരീടം നേടിയത്. പന്തുകൾ പറത്തിക്കൊണ്ട് കളിയ്ക്ക് തുടക്കം നൽകുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. അതുകൊണ്ടുതന്നെ ഡേവിഡ് വാർണർക്ക് നല്ല ഡിമാൻഡാണ്.
2. ക്വിന്റൺ ഡി കോക്ക് (Quinton de Kock)
ഏറ്റവും കൂടുതൽ തവണ അതായത് 5 തവണ ഐപിഎൽ കിരീടം നേടിയ ടീമാണ് മുംബൈ. ഇതിൽ ഏറ്റവും വലിയ സംഭാവന നൽകിയ താരവും ക്വിന്റൺ ഡി കോക്കിന്റെതാണ് (Quinton De Kock). സ്വന്തം കഴിവുകൊണ്ട് മുംബൈ ടീമിനെ വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഈ ഓപ്പണർ ബാറ്റ്‌സ്‌മാനാണ് ഐപിഎൽ മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. ഇതുവരെ 77 ഐപിഎൽ മത്സരങ്ങൾ കളിച്ച ഡി കോക്ക് 2256 റൺസ് നേടിയിട്ടുണ്ട്. ഈ കരുത്തുറ്റ ബാറ്റ്സ്മാനെ സ്വന്തമാക്കാൻ ടീമുകൾ എത്ര പണവും ഒഴുക്കും.
3. ജോണി ബെയർസ്റ്റോ (Jonny Bairstow)
ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റ്സ്മാൻമാരിൽ ഒരാളായ ജോണി ബെയർസ്റ്റോ തന്റെ കിടിലം ബാറ്റിംഗ് കൊണ്ട് പേരുകേട്ട ആളാണ്. . വിസ്ഫോടകരമായ ബാറ്റിംഗിലൂടെ കാണികയുടെ ഹൃദയം കീഴടക്കാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്. ജോണി ബെയർസ്റ്റോ ഐപിഎല്ലിൽ 28 മത്സരങ്ങളിൽ നിന്ന് 1,038 റൺസ് നേടിയിട്ടുണ്ട്.
4. ശിഖർ ധവാൻ (Shikhar Dhawan)
ഇന്ത്യയുടെ അപകടകാരിയായ ഓപ്പണർമാരിൽ ഒരാളായ ശിഖർ ധവാൻ ഇപ്പോൾ മികച്ച ഫോമിലാണ്. ഏത് ഗ്രൗണ്ടിലും റൺസ് സ്‌കോർ ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ശിഖർ ധവാൻ നല്ല ഫോമിലാണെങ്കിൽ ഏത് ടീമിനെയും തകർക്കാൻ കഴിയും. ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം നിരവധി റൺസ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏതൊരു ടീമിനായാലും അദ്ദേഹം നല്ലൊരു ആയുധമായിരിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ശിഖർ ധവാനെ സ്വന്തമാക്കാൻ എല്ലാവരും ശ്രമിക്കും എന്നത് ഉറപ്പാണ്. അദ്ദേഹം 192 മത്സരങ്ങളിൽ നിന്ന് 5728 റൺസ് നേടിയിട്ടുണ്ട്. മാത്രമല്ല ഹൈദരാബാദ് (SRH) ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
5. ജേസൺ റോയ് (Jason Roy)
ഇംഗ്ലണ്ട് ഓപ്പണറായ ജേസൺ റോയ് തന്റെ മനോഹരമായ ഇന്നിംഗ്‌സ് കൊണ്ട് പ്രശസ്തനാണ്. ക്രീസിലെത്തിയാൽ ഉടൻ തന്നെ ആക്രമണം തുടങ്ങുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയും ഐപിഎൽ ടീമുകളിലെ മികച്ച താരമാണ്. ഇതുവരെ 13 ഐപിഎൽ മത്സരങ്ങളാണ് റോയ് കളിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...