IPL Auction 2022 Live Updates | താരലേലത്തിൽ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമായി ദീപക് ചഹർ; സ്വന്തമാക്കിയത് CSK

IPL Mega Auction Live Update  15.75 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ഇതുവരെയുള്ള ലേലം വിളിയിൽ ഏറ്റവും മൂല്യമേറിയ താരങ്ങളാണ്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 06:25 PM IST
  • 15.75 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ഇതുവരെയുള്ള ലേലം വിളിയിൽ ഏറ്റവും മൂല്യമേറിയ താരങ്ങളാണ്.
  • ഡൽഹി ക്യാപ്റ്റൽസും സൺറൈസേഴ്സ് ഹൈദരാബാദുമായിരുന്നു ചഹറിനായി ആദ്യം കളത്തിലിറങ്ങിയത്.
  • ഇരു ടീമുകളും ചേർന്ന് താരത്തിന്റെ വില 11 കോടിയിലേക്കെത്തിച്ചു.
  • അതിന് ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ രംഗ പ്രവേശനം.
IPL Auction 2022 Live Updates | താരലേലത്തിൽ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമായി ദീപക് ചഹർ; സ്വന്തമാക്കിയത് CSK

IPL Mega Auction 2022 Live| ഐപിഎൽ 2022 മെഗാതാരലേലത്തിൽ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമായി ഇന്ത്യൻ മീഡിയം പേസർ ദീപക് ചഹർ. സിഎസ്കെ താരമായിരുന്നു ചഹറിനെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് 14 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. 15.75 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ഇതുവരെയുള്ള ലേലം വിളിയിൽ ഏറ്റവും മൂല്യമേറിയ താരം. 

ഡൽഹി ക്യാപ്റ്റൽസും സൺറൈസേഴ്സ് ഹൈദരാബാദുമായിരുന്നു ചഹറിനായി ആദ്യം കളത്തിലിറങ്ങിയത്. ഇരു ടീമുകളും ചേർന്ന് താരത്തിന്റെ വില 11 കോടിയിലേക്കെത്തിച്ചു. അതിന് ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ രംഗ പ്രവേശനം. ചെന്നൈ ഡൽഹിയെ വെല്ലിവിളിച്ച്  താരത്തിന്റെ വില 13 കോടി വരെ ഉയർത്തി. തുടർന്ന് രാജസ്ഥാൻ റോയൽസും ചഹറിനായി 25 ലക്ഷം രൂപ ഉയർത്തി ചെന്നൈയെ വെല്ലുവിളിച്ചു. എന്നാൽ 14 കോടി വിളിച്ച് ചെന്നൈ തങ്ങളുടെ താരത്തെ നിലനിർത്തുകയായിരുന്നു. 

ALSO READ : IPL Auction 2022 Live | പൂരാന് വേണ്ടി ലക്ഷങ്ങൾ എറിഞ്ഞ് ഫ്രാഞ്ചൈസികൾ; അവസാനം 10.75 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി

ചഹറിന് പുറമെ റോബിൻ ഉത്തപ്പ, ഡ്വെയിൻ ബ്രാവോ, അമ്പാട്ടി റായിഡു എന്നിവരെയാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയത്. നായകൻ എം.എസ് ധോണി, രവീന്ദ്ര ജഡേജ, മോയിൻ അലി, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരെ സിഎസ്കെ ടീമിൽ നിലനിർത്തിയിരുന്നു.  നിലവിൽ 24.75 കോടി രൂപയാണ് ചെന്നൈയുടെ പക്കലുള്ളത്.

15.25 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ലേലത്തിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് മറ്റൊരു വിലയേറിയ താരം. 

കൂടാതെ 10.75 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഹർഷാൽ പട്ടേലും ശ്രീലങ്കൻ സ്പിന്നർ വനിനിടു ഹസ്സരങ്കയും വിൻഡീസിന്റെ നിക്കോളാസ് പൂരാനും വിറ്റു പോയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ത്യ താരത്തെയും ലങ്കൻ താരത്തെയും സ്വന്തമാക്കിയപ്പോൾ ഹൈദരാബാദണ് വിഡീസ് താരത്തെ നേടിയത്. കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് 7.75 കോടി സ്വന്തമാക്കി.

അതേസമയം ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, സാം ബില്ലിങ്സ്, മാത്യു വെയ്ഡ്, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ-ഹസൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നാബി എന്നിവരെ ആരും സ്വന്തമാക്കൻ തയ്യറായില്ല. ഇവർക്ക് നാളെ വീണ്ടും ഒരുപ്രാവിശ്യം കൂടി അവസരം നൽകുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News