IPL 2023: വാർണറുടെ ഒറ്റയാൾ പോരാട്ടം വിഫലമായി; പ്ലേ ഓഫ് കാണാതെ ഡൽഹി പുറത്ത്

Delhi Capitals eliminated from IPL 2023: ഡേവിഡ് വാർണർ നൽകിയ തകർപ്പൻ തുടക്കം മുതലാക്കാൻ മറ്റ് ബാറ്റ്സ്മാൻമാർക്ക് കഴിയാതെ പോയതോടെയാണ് ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2023, 08:45 AM IST
  • പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ഡൽഹി ക്യാപിറ്റൽസ്.
  • പഞ്ചാബിനെതിരായ നിർണായക മത്സരത്തിൽ ഡൽഹി 31 റൺസിന് പരാജയപ്പെട്ടു.
  • 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനെ സാധിച്ചുള്ളൂ.
IPL 2023: വാർണറുടെ ഒറ്റയാൾ പോരാട്ടം വിഫലമായി; പ്ലേ ഓഫ് കാണാതെ ഡൽഹി പുറത്ത്

ഐപിഎല്ലിന്റെ 16-ാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ഡൽഹി ക്യാപിറ്റൽസ്. പഞ്ചാബ് കിംഗ്‌സിനെതിരായ നിർണായക മത്സരത്തിൽ ഡൽഹി 31 റൺസിന് പരാജയപ്പെട്ടു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനെ സാധിച്ചുള്ളൂ. 

ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത ഡൽഹി അച്ചടക്കമുള്ള ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. പ്രഭ്‌സിമ്രാൻ സിംഗ് നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് പഞ്ചാബ് 167 റൺസ് നേടിയത്. പ്രഭ്‌സിമ്രാൻ 65 പന്തിൽ 10 ബൗണ്ടറികളും 6 സിക്‌സറുകളും സഹിതം 103 റൺസ് നേടി. പഞ്ചാബ് നിരയിൽ പ്രഭ്‌സിമ്രാനും സാം കറനും (20) മാത്രമാണ് രണ്ടക്കം കടന്നത്.

ALSO READ: പരീക്ഷയിൽ '80 അടിച്ച്' ഷെഫാലി വെർമ്മ; തന്റെ സിബിഎസ്ഇ ഫലം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

മറുപടി ബാറ്റിംഗിൽ നായകൻ ഡേവിഡ് വാർണർ തകർപ്പൻ തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്. പവർ പ്ലേയിൽ തന്നെ ടീം സ്‌കോർ 60 കടന്നിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി വാർണർ കളം നിറഞ്ഞപ്പോൾ ഡൽഹി അനായസമായി ജയിക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ, പവർ പ്ലേ അവസാനിച്ചതിന് പിന്നാലെ 7-ാം ഓവറിൽ ഫിൽ സാൾട്ടിനെ ഹർപ്രീത് ബാർ മടക്കി അയച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷും മടങ്ങിയതോടെ ഡൽഹി അപകടം മണത്തു. 

9-ാം ഓവറിൽ കാര്യങ്ങൾ മാറി മറിഞ്ഞു. റിലീ റൂസോയെയും ഫോമിലുള്ള വാർണറെയും ഒരേ ഓവറിൽ ഹർപ്രീത് ബാർ പുറത്താക്കിയതോടെ ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചിരുന്നു. അവസാന പ്രതീക്ഷയായിരുന്ന അക്ഷർ പട്ടേൽ 2 പന്തിൽ 1 റണ്ണുമായി പുറത്തായതോടെ ഡൽഹിയുടെ പതനം പൂർത്തിയായി. 12 കളികളിൽ 4 ജയവും 8 തോൽവിയും ഉൾപ്പെടെ 8 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഡൽഹി അവസാന സ്ഥാനത്ത് തുടരുകയാണ്. 12 കളികളിൽ 6 വീതം ജയവും തോൽവിയുമുള്ള പഞ്ചാബ് 6-ാം സ്ഥാനത്തെത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News