IPL 2023: സഞ്ജുവും ധോണിയും ഇന്ന് നേര്‍ക്കുനേര്‍; ചെപ്പോക്കില്‍ ആവേശപ്പോര്

CSK vs RR Predicted 11: വേഗം കുറഞ്ഞ പിച്ചില്‍ സ്പിന്നര്‍മാരുടെ പോരാട്ടത്തിനാകും ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷിയാകുക.   

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 01:33 PM IST
  • എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • പ്രധാന താരങ്ങളുടെ പരിക്കാണ് ചെന്നൈയ്ക്ക് തലവേദനയാകുന്നത്.
  • രാജസ്ഥാന്‍ ടീമില്‍ പ്രധാന താരങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ല.
IPL 2023: സഞ്ജുവും ധോണിയും ഇന്ന് നേര്‍ക്കുനേര്‍; ചെപ്പോക്കില്‍ ആവേശപ്പോര്

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മലയാളി താരം സഞ്ജു സാംസണും ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയും നേര്‍ക്കുനേര്‍ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

ആദ്യ മത്സരത്തില്‍ ലക്‌നൗവിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയാണ് ചെന്നൈ എത്തുന്നത്. എന്നാല്‍, പ്രധാന താരങ്ങളുടെ പരിക്കാണ് ചെന്നൈയ്ക്ക് തലവേദനയാകുന്നത്. പേസര്‍ ദീപക് ചഹര്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നാണ് വിവരം. മുംബൈയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിനിടെയാണ് ചഹറിന് പരിക്കേറ്റത്. ഒരു ഓവര്‍ മാത്രമാണ് ചഹറിന് പന്തെറിയാനായത്. സ്റ്റോക്‌സിന്റെ കാല്‍ക്കുഴയ്ക്കാണ് പരിക്ക്. 

ALSO READ: നിര്‍ണായക മത്സരത്തില്‍ ഫോം തിരിച്ചുപിടിച്ച് രോഹിത്; വാര്‍ണറുടെ മെല്ലെപ്പോക്കിന് വിമര്‍ശനം

അതേസമയം, ശ്രീലങ്കന്‍ താരങ്ങളായ മഹീഷ് തീക്ഷണ, മതീശ പതിരണ എന്നിവര്‍ സീസണിലാദ്യമായി ടീമില്‍ എത്തിയേക്കും. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച തീക്ഷണ 9 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വേഗം കുറഞ്ഞ പിച്ചായതിനാല്‍ തീക്ഷ്ണയ്ക്കും മൊയീന്‍ അലിയ്ക്കും ഇന്ന് നറുക്ക് വീഴാനാണ് സാധ്യത. ഒപ്പം ജഡേജ കൂടി എത്തുമ്പോള്‍ ചെന്നൈയുടെ സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ച കൂടും. ഡ്വെയ്ന്‍ പ്രിട്ടോറിയസും മിച്ചല്‍ സാന്റനറും പുറത്തിരുന്നേക്കും. ഡെവോണ്‍ കോണ്‍വേ ആയിരിക്കും ചെന്നൈ കളത്തിലിറക്കുന്ന നാലാമത്തെ വിദേശ താരം. 

മറുഭാഗത്ത്, രാജസ്ഥാന്‍ ടീമില്‍ പ്രധാന താരങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ല. രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, മുരുഗന്‍ അശ്വിന്‍ എന്നിവരെയാകും ചെന്നൈ കറക്കി വീഴ്ത്താനായി സഞ്ജു കളത്തിലിറക്കുക. ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ ഓപ്പണര്‍മാരും സഞ്ജു സാംസണും മികച്ച ഫോമിലാണ്. പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പ്രകടനവും ഇന്ന് ഏറെ നിര്‍ണായകമാകും. ഫോമിലുള്ള ചെന്നൈ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദും ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

സാധ്യതാ ടീം

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്‌വാദ്, അജിങ്ക്യ രഹാനെ/മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, എം.എസ് ധോണി (c, wk), മിച്ചല്‍ സാന്റ്‌നര്‍, മഹേഷ് തീക്ഷണ/സിമര്‍ജീത് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍ (c, wk), റിയാന്‍ പരാഗ്, ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, എം അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹല്‍

Trending News