വീഡിയോ: ഐഎസ്എല്‍: 'ഗോള്‍ ഓഫ് ദ് വീക്ക്' സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് താരം!

ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തെരഞ്ഞെടുത്തത്. 

Updated: Oct 12, 2018, 11:15 AM IST
വീഡിയോ: ഐഎസ്എല്‍: 'ഗോള്‍ ഓഫ് ദ് വീക്ക്' സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് താരം!

കൊച്ചി: ഐഎസ്എല്ലില്‍ 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്കാരം പ്രഖ്യാപിച്ചു. 

കേരള ബ്ലാസ്റ്റേഴ്‌സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്‍റെ മഴവില്‍ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. 

ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തെരഞ്ഞെടുത്തത്. എടികെയ്ക്ക് എതിരായ ഉദ്ഘാടന മത്സരത്തിലാണ് സ്റ്റൊയാനൊവിച്ചിന്‍റെ മഴവില്‍ ഗോള്‍ പിറന്നത്.

ഉദ്ഘാടന മൽസരത്തിൽ ആദ്യമായി തോൽവി വഴങ്ങിയെന്ന നാണക്കേടുമായി കൊൽക്കത്തയ്ക്ക് മടങ്ങേണ്ടി വന്നതിന്‍റെ ഒരു കാരണവും ഈ ഗോളായിരുന്നു.

86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്‍റെ വലത് മൂലയിലേക്ക് പന്ത് വളച്ചിറക്കുകയായിരുന്നു. 

സെർബിയൻ താരം സ്ലാവിസ സ്റ്റോജനോവിച്ചിനു പുറമേ സ്ലോവേനിയൻ താരം മാറ്റെജ് പോപ്ലാട്നിക്കും ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയിരുന്നു. 

ഇരുവരും ചേര്‍ന്ന് 10 മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളിലാണ് ബ്ലാസ്റ്റേഴ്സ് എടികെ വെല്ലുവിളി മറികടന്നത്. മത്സരത്തില്‍ 2-0ന് എകപക്ഷീയമായി മഞ്ഞപ്പട വിജയിച്ചിരുന്നു.