ISL 2023-24 KBFC vs BFC Live Streaming : കഴിഞ്ഞ സീസണിലെ ഒരു വലിയ കടം തീർക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെഗളൂരു എഫ്സിക്കെതിരെ ഇന്ന് ഇറങ്ങുന്നു. ബെംഗളൂരു എഫ്സിയുടെ തട്ടകമായി ശ്രീ കണ്ഠീരവ സ്റ്റേഡയിത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചിരകാല വൈരികളെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ കണ്ഠീരവയിൽ വെച്ച് നടന്ന മത്സരത്തിലെ വിവാദ സംഭവങ്ങളെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് പ്ലേഓഫിൽ പുറത്തായത്. ഈ വിവാദ സംഭവത്തെ തുടർന്ന് ടീമിന് പിഴയും കോച്ച് ഇവാൻ വുകോമാനോവിച്ചിന് പിഴയും മത്സരത്തിൽ നിന്നും വിലക്കും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ രേഖപ്പെടുത്തിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സും ബിഎഫ്സിയും
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് ബിഎഫ്സിയും തമ്മിലുള്ളത്. സീസണിൽ തുടർ പരാജയങ്ങൾക്ക് ശേഷം ഏറ്റവും ഒടുവിലെ മത്സരത്തിൽ എഫ് സി ഗോവയോട് ഗംഭീര തിരിച്ചു വരവ് 4-2 ന് ജയിച്ചതിന് ആത്മവിശ്വാസത്തിലാണ് കേരള ടീം ഇന്ന് കണ്ഠീരവയിൽ ഇറങ്ങാൻ പോകുന്നത്. വിന്റർ ബ്രേക്കിന് ശേഷം പരിക്കിനെ തുടർന്ന് വലഞ്ഞ ടീമിന്റെ ഒത്തിണക്കത്തോടെയുള്ള രണ്ടാം വരവാണ് കഴിഞ്ഞ മത്സരത്തിൽ കൊച്ചി സാക്ഷ്യം വഹിച്ചത്. ലീഗിൽ ഇതിന് മുമ്പ് ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.
അതേസമയം നിലവിൽ സീസണിൽ മോശം ഫോം തുടരുന്ന ബെംഗളൂരു എഫ് സിയാകാട്ടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഇത്തവണ കാര്യമായ പ്രകടനം സുനിൽ ഛേത്രയുടെയും സംഘത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടീമിന് ഇതുവരെ നേടാനായത് നാല് ജയം മാത്രമാണ്.
കഴിഞ്ഞ സീസണിലെ വിവാദ സംഭവം
ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേത്രി ഫ്രീകിക്കെടുത്ത് ഗോളാക്കി. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധിച്ചു.
കണ്ഠീരവയിലെ ഈ സംഭവ വികാസങ്ങൾക്ക് ശേഷം എഐഎഫ്എഫ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഒരു അന്വേഷണം കമ്മീഷനെ നിയമിക്കുകയും ചെയ്തു. കമ്മീഷൻ ബ്ലാസ്റ്റേഴ്സിനെയും കോച്ചിനെതിരെയും റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിന് പിഴയു വുകോമാനോവിച്ചിന് പിഴയും പത്ത് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തുകയും ചെയ്തു. ലോക ഫുട്ബോൾ ചരിത്രത്തിൽ തന്നെ മത്സരത്തിനിടെ കളി ഉപേക്ഷിച്ച് പോകുന്നത് അത്യപുർവ്വ സംഭവങ്ങളിൽ ഒന്നാണെന്ന് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടിയാണ് ടീമിനും കോച്ചിനുമെതിരെ ശിക്ഷ നടപടി സ്വീകരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ്- എഫ് സി ഗോവ മത്സരം എവിടെ, എപ്പോൾ കാണാം?
കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ് സി മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി 7.30നാണ്. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി മത്സരം നടക്കുക. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.
ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.