കഴിഞ്ഞ സീസണിന്‍റെ കലിപ്പ് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ്; പ്രമോ ഗാനം ഹിറ്റ്

Last Updated : Oct 25, 2017, 05:50 PM IST
കഴിഞ്ഞ സീസണിന്‍റെ കലിപ്പ് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ്; പ്രമോ ഗാനം ഹിറ്റ്

ഹിറ്റ് ചിത്രമായ പ്രേമത്തിന്‍റെ കലിപ്പ് പാട്ടിന്‍റെ മാതൃകയില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രമോ ഗാനം ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ തവണ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് അതിന്‍റെ 'കലിപ്പ്' ഇത്തവണ തീര്‍ക്കുമെന്ന് ഉറക്കെപ്പറഞ്ഞു കൊണ്ടാണ് പ്രമോ ഗാനം. പൂര്‍ണമായും മലയാളത്തിലാണ് പാട്ടിന്‍റെ വരികള്‍. 

പകരം വീട്ടാനായി കാല് തരിക്കണ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുഴുവന്‍ ആവേശവും ഗാനത്തിലുണ്ട്. മുണ്ട് മടക്കി കുത്തി കപ്പെടുക്കാന്‍ കാത്ത് നില്‍ക്കുന്ന ആരാധകര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഗാനം. ഐ.എസ്.എല്ലിന്‍റെ ആദ്യ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണയെങ്കിലും കണക്ക് തീര്‍ത്ത് ഫൈനലില്‍ മഞ്ഞപ്പടയുടെ തിരയിളക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കാര്‍. 

ഗാനത്തിന്‍റെ വീഡിയോ കാണാം

Trending News