ഒരു ജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റുള്ള ബെൽജിയത്തിന് മികച്ച ഫോമിലുള്ള ക്രൊയേഷ്യയാണ് എതിരാളികൾ. ബെൽജിയത്തിന് പ്രീ ക്വാർട്ടറിലെത്താൻ ജയം തന്നെ വേണ്ടപ്പോൾ ക്രൊയേഷ്യയ്ക്ക് സമനില കൊണ്ട് അവസാന പതിനാറിലെത്താം.മറ്റൊരു മത്സരത്തിൽ മൊറോക്കോ കാനഡയുമായി ഏറ്റുമുട്ടും. രണ്ട് കളികളും തോറ്റ കാനഡ ഏറെക്കുറെ പുറത്താണ്. സമനില വരെ മൊറോക്കോയ്ക്ക് പ്രീ ക്വാർട്ടറിലെത്താൻ വഴിയൊരുക്കും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 8.30 നാണ്.ഗ്രൂപ്പ് ഇ യിലെ പ്രീ ക്വാർട്ടർ മത്സരാർത്ഥികളെ വെള്ളിയാഴ്ച പുലർച്ചെയറിയാം.
ജപ്പാൻ സ്പെയിനുമായും, ജർമ്മനി കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം പുലർച്ചെ 12.30 ന്.സ്പെയിനിനെതിരെ ജപ്പാന് ജയം നേടിയാൽ പ്രീ ക്വാർട്ടറിലെത്താം. സമനിലയാണെങ്കിൽ കോസ്റ്റാറിക്ക ജർമ്മനി മത്സര ഫലത്തെ ആശ്രയിച്ചിരിരിക്കും മുന്നോട്ടുള്ള വഴി. അതേ സമയം സ്പെയിന് സമനില കൊണ്ട് പോലും അടുത്ത റൗണ്ടിലേക്ക് മുന്നേറാം.
ജർമ്മനിക്ക് കോസ്റ്റാറിക്കയ്ക്ക് മേൽ ജയം മാത്രം പോരാ പ്രീ ക്വാർട്ടറിലെത്താൻ, ജപ്പാൻ സ്പെയിനോട് തോൽക്കുകയും വേണം. കോസ്റ്റാറിക്കയ്ക്ക് ജയം അവസാന പതിനാറിൽ ഇടം നല്കും. സമനിലയാണെങ്കിൽ സ്പെയിൻ ജപ്പാൻ മത്സര ഫലത്തെ ആശ്രയിച്ചാകും മുന്നോട്ടുള്ള വഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...