കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം, ക്രുണാല്‍ പാണ്ഡ്യയെ തടഞ്ഞ് ഡി.ആര്‍.ഐ

താരത്തിന്‍റെ  പക്കല്‍ അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന്  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്, ഡി.ആര്‍.ഐ   ക്രുണാള്‍ പാണ്ഡ്യയെ (Krunal Pandya)   തടഞ്ഞു... IPL കഴിഞ്ഞ് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് സംഭവം.

Last Updated : Nov 13, 2020, 12:07 AM IST
  • താരത്തിന്‍റെ പക്കല്‍ അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്, ഡി.ആര്‍.ഐ ക്രുണാള്‍ പാണ്ഡ്യയെ തടഞ്ഞു...
  • IPL കഴിഞ്ഞ് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് സംഭവം.
കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം, ക്രുണാല്‍ പാണ്ഡ്യയെ തടഞ്ഞ് ഡി.ആര്‍.ഐ

Mumbai: താരത്തിന്‍റെ  പക്കല്‍ അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയതിനെത്തുടര്‍ന്ന്  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്, ഡി.ആര്‍.ഐ   ക്രുണാള്‍ പാണ്ഡ്യയെ (Krunal Pandya)   തടഞ്ഞു... IPL കഴിഞ്ഞ് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് സംഭവം.

കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം താരത്തിന്റെ പക്കലില്‍ നിന്ന് കണ്ടെത്തിയതോടെയാണ് ഡി.ആര്‍.ഐയുടെ നടപടി.  ഐ.പി.എല്‍  (IPL 2020) കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ക്രുണാള്‍ പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ്​ (Mumbai Indians) ഓള്‍റൗണ്ടര്‍ ആണ്  ക്രുണാല്‍ പാണ്ഡ്യ

അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണ്ണം താരം കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം, വ്യാഴാഴ്​ച പുറത്തുവന്ന വാര്‍ത്ത കേട്ട്​ ആരാധകര്‍ ഞെട്ടി.  മുംബൈ ഇന്ത്യന്‍സ്​ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കും സ്വര്‍ണക്കടത്തോ​?  എന്നായിരുന്നു ആരാധകരുടെ ചോദ്യം.

Also read: It's Mumbai...!! ഡല്‍ഹിയെ 5 വിക്കറ്റിന് തകര്‍ത്ത് അഞ്ചാം IPL കിരീടത്തില്‍ മുത്തമിട്ട്‌ മുംബൈ ഇന്ത്യന്‍സ്...

ക്രുണാല്‍ പാണ്ഡ്യയെ  ഡി.ആര്‍.ഐ തടഞ്ഞതിന് കാരണം   'കള്ളക്കടത്തായിരുന്നില്ല'. യു.എ.ഇയില്‍ നിന്ന് താരം തിരിച്ചെത്തിയപ്പോള്‍ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും നികുതി അടക്കാതെ കൈവശം വെച്ചതിനാലാണ്​ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. നിയമ​പ്രകാരം അനുവദിക്കാറുള്ള പരിധി കവിഞ്ഞത്​ താരം ശ്രദ്ധിക്കാതിരുന്നതാണ്​ വിനയായത്​. അമളി തിരിച്ചറിഞ്ഞ താരം ക്ഷമാപണം നടത്തി നികുതി അടക്കുകയും ചെയ്​തു....!! 

Trending News