റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക്‌ 15 മാസമായി കുറച്ചു‌. താരം ഉത്തേജക മരുന്ന്‍ ഉപയോഗിച്ചതായി സമ്മതിച്ചതിനാലാണ് വിലക്കില്‍ ഭേദഗതി വരുത്തുന്നതെന്ന് കോടതി പറഞ്ഞു.

Last Updated : Oct 5, 2016, 06:38 PM IST
റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക്‌ 15 മാസമായി കുറച്ചു‌. താരം ഉത്തേജക മരുന്ന്‍ ഉപയോഗിച്ചതായി സമ്മതിച്ചതിനാലാണ് വിലക്കില്‍ ഭേദഗതി വരുത്തുന്നതെന്ന് കോടതി പറഞ്ഞു.

2017 ഏപ്രിലില്‍ ഷറപ്പോവയ്‌ക്കു ടെന്നീസ്‌ കോര്‍ട്ടില്‍ തിരിച്ചു വരാനാകും. ഷറപ്പോവ തന്നെയാണു വിലക്ക്‌ 15 മാസമായി കുറച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്‌. ഈ വര്‍ഷം ആദ്യം മുതലാണ്‌ രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷന്‍ ഷറപ്പോവയ്‌ക്ക് വിലക്ക്‌ വിധിച്ചത്‌. കഴിഞ്ഞ ജനുവരിയിലാണ്‌ ഷറപ്പോവ നിരോധിക്കപ്പെട്ട മെല്‍ഡോണിയം എന്ന ഉത്തേജക മരുന്ന്‌ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്‌. 

Trending News