close

News WrapGet Handpicked Stories from our editors directly to your mailbox

maria sharapova

കുഞ്ഞുടുപ്പില്‍ ഷറപ്പോവ!

കുഞ്ഞുടുപ്പില്‍ ഷറപ്പോവ!

ത്രീഫോര്‍ത്ത് ധരിച്ച് മുടി ഇരുവശങ്ങളിലുമായി പിന്നിക്കെട്ടി ഒപ്പം ഒരു പാവക്കുട്ടിയുമായാണ് മരിയ ഫോട്ടോയ്ക്ക് പോസുചെയ്തത്.

Nov 3, 2018, 04:27 PM IST
ആരാധകരെ നിരാശപ്പെടുത്തി ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

ആരാധകരെ നിരാശപ്പെടുത്തി ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

ലോക റാങ്കിങ്ങില്‍ 55 മത്തെ റാങ്കുകാരനായ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാന്‍ ആണ് രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചത്. 

Sep 4, 2018, 04:14 PM IST
 ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മരിയ ഷറപ്പോവയ്ക്ക്

ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മരിയ ഷറപ്പോവയ്ക്ക്

ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക്. ഷറപ്പോവ ഫൈനലില്‍ ബലാറസിന്‍റെ കൗമാര താരം ഐറീന സബലെന്‍കയെ തോല്‍പിച്ചു. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട മത്സരത്തില്‍ 7-5, 7-6 എന്ന സ്കോറിനായിരുന്നു ഷറപ്പോവയുടെ ജയം. രണ്ട് സെറ്റിലും 4-1ന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു ഷറപ്പോവ. പതിനഞ്ച് മാസത്തെ വിലക്ക് മാറിയതിന് ശേഷം ഷറപ്പോവ നേടുന്ന ആദ്യ കിരീടമാണിത്. കരിയറിലെ മുപ്പത്തിയാറാമത്തെ കിരീടം നേടിയ റഷ്യന്‍ സുന്ദരി 2015 മെയില്‍ ഇറ്റാലിയന്‍ ഓപ്പണു ശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. 

Oct 16, 2017, 02:50 PM IST
റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക്‌ 15 മാസമായി കുറച്ചു‌. താരം ഉത്തേജക മരുന്ന്‍ ഉപയോഗിച്ചതായി സമ്മതിച്ചതിനാലാണ് വിലക്കില്‍ ഭേദഗതി വരുത്തുന്നതെന്ന് കോടതി പറഞ്ഞു.

Oct 5, 2016, 06:38 PM IST
ഉത്തേജക മരുന്ന് കേസ് : ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

ഉത്തേജക മരുന്ന് കേസ് : ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി ; അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി

റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഉത്തേജക മരുന്ന് കേസില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയുടെ അപ്പീല്‍ പരിഗണിക്കുന്നത് സെപ്തംബറിലേക്ക് മാറ്റി. അപ്പീലില്‍ അന്തിമ തീരുമാനം സെപ്റ്റംബറില്‍ പുറപ്പെടുവിക്കുവെന്ന് കോടതി അറിയിച്ചതോടെ അടുത്ത മാസം അഞ്ചിന് നടക്കാനിരിക്കുന്ന റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാമെന്ന റഷ്യന്‍ താരത്തിന്‍റെ മോഹങ്ങള്‍  അവസാനിച്ചു.

Jul 11, 2016, 09:09 PM IST