close

News WrapGet Handpicked Stories from our editors directly to your mailbox

ചരിത്രം സൃഷ്ടിച്ച്‌ മേരി കോം സെമി ഫൈനലില്‍!!

ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ ഇടം നേടിയതോടെ    ബോക്‌സി൦ഗില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം!!

Sheeba George | Updated: Oct 10, 2019, 01:32 PM IST
ചരിത്രം സൃഷ്ടിച്ച്‌ മേരി കോം സെമി ഫൈനലില്‍!!

ഉലന്‍ ഉദെ (സൈബീരിയ): ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ ഇടം നേടിയതോടെ    ബോക്‌സി൦ഗില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ സുവര്‍ണ്ണ താരം മേരികോം!!

ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കുക മാത്രമല്ല, ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് സെമി ഫൈനലിലെത്തിയതോടെ മേരികോം. ലോക ബോക്‌സി൦ഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന്‍റെ എട്ടാം മെഡലായിരിക്കുമിത്. 

48 കിലോഗ്രാം വിഭാഗത്തില്‍ ആറു തവണ ലോകചാമ്പ്യനായ മേരികോം ഇതി ആദ്യമായാണ് 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്.

റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് വളരെ അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം.  

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലും ഒപ്പം 51 കിലോ വിഭാഗത്തില്‍ തന്‍റെ ആദ്യ മെഡല്‍കൂടിയാണ് മേരികോ൦ ഉറപ്പിച്ചത്. 

ബുര്‍ക്ക്​ ബുസെന്‍സാണ്​ സെമി ഫൈനലിലെ മേരിയുടെ എതിരാളി.