New Delhi : ഇന്ത്യയുടെ ഇതിഹാസ കായിക താരം മിൽഖാ സിങിന്റെ (Milkha Singh) മരണത്തിൽ നിരവധി കായിക താരങ്ങൾ അനുശോചനം അറിയിച്ചു. മിൽഖാ സിങ് കഴിഞ്ഞ 30 ദിവസങ്ങളിലായി കോവിഡ് (COVID 19) ബാധിച്ച് ചികിത്സയിലായിരുന്നു. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മിൽഖാ സിങിന്റെ ഭാര്യ നിർമൽ മിൽഖ സിങ് (Nirmal Milkha Singh) കോവിഡ് അസുഖ ബാധയെ തുടർന്ന് മരിച്ചു. അതിന് പിന്നാലെയാണ് മിൽഖാ സിങ് വെള്ളിയാഴ്ച്ച രാത്രി അന്തരിച്ചത്.
സച്ചിൻ ടെണ്ടുൽക്കർ തന്റെ ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്. നിങ്ങളുടെ മരണം ഒരോ ഇന്ത്യക്കാരന്റെ ഹൃദയത്തിൽ ശൂന്യത ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ താങ്കൾ ഇനിയും വരും തലമുറകൾക്ക് പ്രചോദനമായി തന്നെ തുടരുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
Rest in Peace our very own ‘Flying Sikh’ Milkha Singh ji.
Your demise has left a deep void in every Indian’s heart today, but you shall keep inspiring several generations to come. pic.twitter.com/ImljefeUEN
— Sachin Tendulkar (@sachin_rt) June 19, 2021
ALSO READ: Nirmal Milkha Singh: ഒളിമ്പ്യൻ മിൽക്ക സിങ്ങിൻറെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു
പിടി ഉഷയും മിൽഖാ സിങിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ട്വീറ്റ് ചെയ്‌തു. മിൽഖാ സിങിന്റെ മരണം വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാർത്തയാണെന്ന് പിടി ഉഷ പറഞ്ഞു. അദ്ദേഹത്തിൻറെ കഥയും ദൃഢനിശ്ചയവും കഠിനപ്രയത്നവും ഇനിയും ലക്ഷ കണക്കിന് കുട്ടികൾക്ക് പ്രചോദനം ആകുമെന്ന് പിടി ഉഷ പറഞ്ഞു.ഉഷ സ്കൂളിലെ വിദ്യാർഥികൾ മിൽഖാ സിങിന് ആദരാഞ്ജലികളും അർപ്പിച്ചു.
Dark clouds of sadness prevail with the demise of my idol and inspiration Milkha Singhji. His story of sheer determination and hard work inspired millions and will continue to do so. As a tribute to him, students of Usha School paid homage to the legend.
Rest in Peace pic.twitter.com/mLBQQ2ge3v— P.T. USHA (@PTUshaOfficial) June 19, 2021
ALSO READ: Milkha Singh അന്തരിച്ചു, കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു
ഇത് കൂടാതെ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി, നിരവധി ക്രിക്കറ്റ് താരങ്ങൾ തുടങ്ങി നിരവധി പേർ അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. വിവിധ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിൽഖാ സിങ് ഇന്ത്യക്കായി 5 സ്വർണം മെഡൽ നേടിട്ടുണ്ട്. കൂടാതെ 1958ലെ കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം ഇന്ത്യക്കായി സ്വർണം നേടിട്ടുണ്ട്. ഇതിലും ഏറ്റവും മികച്ചതായി ഇന്ത്യൻ കായികം ലോകം കണക്കാക്കുന്നത്, 1960 റോം ഒളിമ്പിക്സിൽ 400 മീറ്റർ ഫൈനലിൽ നാലമതമായി ഫിനിഷ് ചെയ്തതാണ്.
We may not have seen you compete, but every time we ran fast as kids, we ran 'like Milkha Singh'. And for me, that will always be the legend you leave behind. You didn't just run, you inspired. Rest in peace, sir. #MilkhaSingh pic.twitter.com/SbwrqJJHx9
— Sunil Chhetri (@chetrisunil11) June 19, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.