IPL 2023: ഐപിഎൽ; പർപ്പിൾ ക്യാപ് വിജയിക്ക് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയാമോ?

Purple cap prize: ഐപിഎല്ലിൻ്റെ 16-ാം സീസണ് മാർച്ച് 31ന് തുടക്കമാകും. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 01:12 PM IST
  • ഓരോ സീസണിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന താരത്തിനാണ് പർപ്പിൾ ക്യാപ് സമ്മാനിക്കുക.
  • കഴിഞ്ഞ സീസണിൽ ആർസിബിയുടെ യുസ്വേന്ദ്ര ചാഹലാണ് പർപ്പിൾ ക്യാപ് സ്വന്തമാക്കിയത്.
  • തകർപ്പൻ വ്യക്തിഗത പ്രകടനങ്ങൾക്ക് ഐപിഎൽ മത്സരങ്ങൾ എന്നും വേദിയാകാറുണ്ട്.
IPL 2023: ഐപിഎൽ; പർപ്പിൾ ക്യാപ് വിജയിക്ക് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയാമോ?

ഐപിഎല്ലിൻറെ 16-ാം സീസണ് ഈ മാസം 31ന് തുടക്കമാകുകയാണ്. വാശിയേറിയ പോരാട്ടങ്ങൾക്ക് വേണ്ടി എല്ലാ ടീമുകളും പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.  

ഐപിഎൽ മത്സരങ്ങൾ എന്നും തകർപ്പൻ വ്യക്തിഗത പ്രകടനങ്ങൾക്ക് വേദിയാകാറുണ്ട്. ടൂർണമെൻറിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്കും താരങ്ങൾക്കുമെല്ലാം വമ്പൻ സമ്മാനമാണ് ബിസിസിഐ ഏർപ്പെടുത്തിയിട്ടുള്ളത്. ബാറ്റ്സ്മാൻമാരുടെ കളിയാണ് ക്രിക്കറ്റ് എന്ന് പൊതുവെ പറയാറുണ്ട്. ടി20 ക്രിക്കറ്റിൻറെ വരവോടെ ഈ വാദം ബലപ്പെട്ടു. ഐപിഎല്ലിൽ ഓരോ സീസണിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനായി നൽകുന്ന ഓറഞ്ച് ക്യാപിന് വേണ്ടി വാശിയേറിയ പോരാട്ടമാണ് നടക്കാറുള്ളത്. 

ALSO READ: പഞ്ചാബ് കിങ്സിന് തിരച്ചടി; ഐപിഎല്ലിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് താരത്തിന് അവസരം നിഷേധിച്ച് ഇസിബി

ബാറ്റ്സ്മാൻമാരെ പോലെ തന്നെ ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൌളർമാർക്ക് പർപ്പിൾ ക്യാപാണ് സമ്മാനിക്കുന്നത്. 15 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പർപ്പിൾ ക്യാപുമാണ് സമ്മാനം. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം യുസ്വേന്ദ്ര ചഹലിനാണ് പർപ്പിൾ ക്യാപ് ലഭിച്ചത്. 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളാണ് ചഹൽ സ്വന്തമാക്കിയത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന സ്പിന്നർ എന്ന റെക്കോർഡും ചഹൽ സ്വന്തം പേരിലാക്കിയിരുന്നു. 

ഐപിഎൽ കിരീടം നേടുന്ന ടീമിന് 20 കോടി രൂപയാണ് ബിസിസിഐ സമ്മാന തുകയായി നൽകുന്നത്. റണ്ണർ അപ്പാകുന്ന ടീമിന് 13 കോടി രൂപ ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് 7 കോടി രൂപയും നാലാം സ്ഥാനക്കാർക്ക് 6.5 കോടി രൂപയുമാണ് ലഭിക്കുക. ഓറഞ്ച് ക്യാപ് നേടുന്ന താരത്തിന് 15 ലക്ഷം രൂപയും എമർജിംഗ് പ്ലെയറിന് 20 ലക്ഷം രൂപയും ലഭിക്കും. ഇതിനെല്ലാം പുറമെ, മോസ്റ്റ് വാല്യുബൾ പ്ലെയർ (12 ലക്ഷം), മാക്സിമം സിക്സസ് അവാർഡ് (12 ലക്ഷം), ഗെയിം ചേഞ്ചർ ഓഫ് ദ സീസൺ (12 ലക്ഷം), സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ (15 ലക്ഷം) എന്നിങ്ങനെ വിവിധ കാറ്റഗറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News