CCL 2023: സിസിഎൽ 2023ൽ കിരീടം തെലുങ്ക് വാരിയേഴ്സിന്; അഖിൽ അക്കിനേനി മാൻ ഓഫ് ദി മാച്ച്

CCL 2023 Final: ടോസ് നേടിയ തെലുങ്ക് ടീം ബൌളിംഗ് ആണ് തിരഞ്ഞെടുത്തത്. 32 ബോളില്‍ 67 റണ്‍സ് എടുത്ത അഖിൽ അക്കിനേനിയാണ് മാൻ ഓഫ് ദി മാച്ച്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 08:43 AM IST
  • ഫൈനലിൽ ഭോജ്പുരി ദബാം​ഗ്സിനെയാണ് തെലുങ്ക് വാരിയേഴ്സ് പരാജയപ്പെടുത്തിയത്.
  • വിശാഖപട്ടണത്ത് വച്ചായിരുന്നു ഫൈനൽ മത്സരം നടന്നത്.
  • ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത ക്യാപ്റ്റൻ അഖില്‍ അക്കിനേനിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്.
CCL 2023: സിസിഎൽ 2023ൽ കിരീടം തെലുങ്ക് വാരിയേഴ്സിന്; അഖിൽ അക്കിനേനി മാൻ ഓഫ് ദി മാച്ച്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിരീടം സ്വന്തമാക്കി തെലുങ്ക് വാരിയേഴ്സ്. ഫൈനലിൽ ഭോജ്പുരി ദബാം​ഗ്സിനെയാണ് തെലുങ്ക് വാരിയേഴ്സ് പരാജയപ്പെടുത്തിയത്. വിശാഖപട്ടണത്ത് വച്ചായിരുന്നു ഫൈനൽ മത്സരം നടന്നത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത ക്യാപ്റ്റൻ അഖില്‍ അക്കിനേനിയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. അഖിൽ അക്കിനേനി തന്നെയാണ് മാൻ ഓഫ് ദി മാച്ചും. സിസിഎല്ലിൽ തെലുങ്ക് വാരിയേഴ്സിന്റെ നാലാമത്തെ കിരീടമാണിത്. 

ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖില്‍ അക്കിനേനി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് ഇന്നിംഗ്സുകളുള്ള മത്സരം എപ്പോള്‍ വേണമെങ്കിലും തിരിയാമെന്നും ചേസ് ചെയ്യുന്നതാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നുമാണ് അഖിൽ പറഞ്ഞത്. ഇത് ശരിവച്ചുകൊണ്ടായിരുന്നു തെലുങ്ക് വാരിയേഴ്സിന്‍റെ കളിയും. ആദ്യ ഇന്നിം​ഗ്സിൽ മഴ തടസ്സമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് ആണ് ഭോജ്പുരി ദബാംഗ്സ് സ്വന്തമാക്കിയത്. 15 ബോളില്‍ 26 റണ്‍സ് നേടിയ ആദിത്യ ഓഝ മാത്രമാണ് നല്ലൊരു സ്കോർ നേടിയത്.  

Also Read: Suryakumar Yadav: 'സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യും'; സൂര്യകുമാർ യാദവിന് പിന്തുണയുമായി യുവരാജ് സിംഗ്

 

തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് അഖില്‍ അക്കിനേനിയുടെ ബാറ്റിം​ഗ് മികവോടെ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ഭോജ്പുരിക്കുവേണ്ടി ഉദയ് തിവാരി 18 ബോളില്‍ 34 റണ്‍സും ആദിത്യ ഓഝ 13 ബോളില്‍ 31 റണ്‍സും നേടി. എന്നാല്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് ആണ് ഭോജ്പുരി ടീമിന് നേടാനായത്. അതേസമയം ആദ്യ ഇന്നിംഗ്സില്‍ നേടിയ ലീഡ് തെലുങ്ക് വാരിയേഴ്സിന് മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ തുണയായി. ഫൈനലിലെ വിജയത്തിന് അവസാന 60 ബോളില്‍ 58 റണ്‍സ് മാത്രമായിരുന്നു തെലുങ്ക് ടീമിന് വേണ്ടിയിരുന്നത്. വെറും 6.2 ഓവറില്‍ തന്നെ അവര്‍ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു. 9 വിക്കറ്റുകള്‍ക്കാണ് തെലുങ്ക് വാരിയേഴ്സിന്‍റെ വിജയം. 21 ബോളില്‍ 31 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന ഇന്നിംഗ്സില്‍ തെലുങ്ക് വാരിയേഴ്സിന്റെ ടോപ്പ് സ്കോറര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News