ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍: സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം

ഇന്ത്യന്‍ ടീമിന്‍റെ ഇപ്പോഴത്തെ നായകന്‍ വീരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നായികയുമായ അനുഷ്ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു. 

Last Updated : Jul 7, 2018, 03:38 PM IST
ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍: സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം

ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു ആഘോഷം. 

സിവക്കും സാക്ഷിക്കും ഇന്ത്യന്‍ ടീമിനുമൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. ടീമംഗങ്ങള്‍ പാട്ട് പാടുന്നതും ധോണി മെഴുകുതിരി ഊതി അണയ്ക്കുന്നതുമെല്ലാം അടങ്ങിയ പിറന്നാള്‍ ആഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.  

ഇന്ത്യന്‍ ടീമിന്‍റെ ഇപ്പോഴത്തെ നായകന്‍ വീരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നായികയുമായ അനുഷ്ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു. 

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തത്. എന്നാല്‍, ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചാണ് ആരാധകര്‍ മിസ്റ്റര്‍ കൂളിന്‍റെ ജന്മദിനം കൊണ്ടാടിയത്. 

ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി മത്സരം തോറ്റ് പരമ്പര 1-1 എന്ന് സമനിലയിലായ ശേഷമായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്. 

ഈ മത്സരത്തോടെ സച്ചിനും ദ്രാവിഡിനും ശേഷം 500 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന പദവി ധോണിക്ക് സ്വന്തമായി. പിറന്നാളിന് തലേന്ന് സ്വന്തമാക്കിയ ഈ നേട്ടം ധോണിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം നല്‍കുന്നു. 
 

Trending News