ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ റണ്‍മല തീര്‍ത്ത് ന്യൂസിലന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് നേടി. രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറിയും നായകന്‍ കെയ്ന്‍ വില്യംസണിന്റെ അർദ്ധ സെഞ്ച്വറിയുമാണ് കീവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിന് നല്‍കിയത്. 68 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. കോണ്‍വെ 35 റണ്‍സ് നേടി. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ വില്യംസണ്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 79 പന്തുകള്‍ നേരിട്ട വില്യംസണ്‍ 10 ബൗണ്ടറികളുടെയും 2 ബൗണ്ടറികളുടെയും അകമ്പടിയോടെ 95 റണ്‍സ് നേടി.
ലോകകപ്പില്‍ മികച്ച പ്രകടനം തുടര്‍ന്ന രചിന്‍ രവീന്ദ്ര 94 പന്തില്‍ 108 റണ്‍സ് നേടിയാണ് പുറത്തായത്. 15 ബൗണ്ടറികളും ഒരു സിക്‌സറുമാണ് രചിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മികച്ച തുടക്കം ലഭിച്ചതോടെ പിന്നാലെ എത്തിയവരെല്ലാം പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഡാരി മിച്ചല്‍ 18 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ മാര്‍ക്ക് ചാപ്മാന്‍ 27 പന്തില്‍ 39 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 25 പന്തില്‍ 41 റണ്‍സും നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ സാന്റ്‌നര്‍ 17 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.
മികച്ച ബൗളര്‍മാരുണ്ടായിട്ടും ലോകകപ്പില്‍ പാകിസ്താന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കീവീസിനെതിരെ 10 ഓവര്‍ പൂര്‍ത്തിയാക്കിയ ഷഹീന്‍ അഫ്രീദി വിക്കറ്റ് ഒന്നും വീഴ്ത്താതെ 90 റണ്‍സാണ് വിട്ടുകൊടുത്തത്. ഹസന്‍ അലി ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ഹസന്‍ അലി 82 റണ്‍സും ഹാരിസ് റൗഫ് 85 റണ്‍സുമാണ് വിട്ടുകൊടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.