ടോക്കിയോ: ഒളിമ്പിക്സ് പുരഷ ഹോക്കിയിൽ ഒാസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. 7-1 നാണ് ഒാസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൻറെ തുടക്ക പകുതിയിൽ നാല് ഗോളാണ് ആസ്ട്രേലിയ നേടിയത്. രണ്ടാം പകുതിയിൽ ഇന്ത്യക്ക് വേണ്ടി ദിൽ പ്രീത് സിങ്ങ് ഒരു ഗോൾ നേടി പൂജ്യത്തിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തിയെങ്കിലും ഗുണമുണ്ടായില്ല.
മൂന്നാം ക്വാർട്ടറിൻറെ അവസാനം ഒാസ്ട്രേലിയയുടെ പെനാൽറ്റി സ്ട്രോക്കിൽ 6-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. തുടർന്ന് നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോളും നേടിയാണ് ഓസ്ട്രേലിയ തങ്ങളുടെ ഗോള്‍ വേട്ട അവസാനിപ്പിച്ചത്. മികച്ച പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കാനായി
Not a great start to the match, but the #MenInBlue have another 30 minutes to forge a comeback.
Let's do it #TeamIndia #INDvAUS #HaiTayyar #IndiaKaGame #TokyoTogether #StrongerTogether #Tokyo2020 #HockeyInvites #TeamIndia #Hockey pic.twitter.com/3qsnNrodJg
— Hockey India (@TheHockeyIndia) July 25, 2021
ഒാസ്ട്രേലിയക്കായി ബ്ലേക്ക് ഗോവേഴ്സ് രണ്ട് ഗോള്‍ നേടി സ്കോറിൽ മുന്നിലെത്തി. ഒപ്പം ടിം ബ്രാന്‍ഡ്, ജോഷ്വ ബെലിറ്റ്സ്, ജെറിമി തോമസ് ഹേവാര്‍ഡ്, ഫ്ലിന്‍ ആന്‍ഡ്രൂ ഒഗില്‍വി, ഡാനിയേല്‍ ജെയിംസ് ബീല് എന്നിവരും ഒാരോ ഗോൾ വീതം നേടി.
ALSO READ : India vs Sri Lanka : Sanju Samson ന്റെ പരിക്ക് ഭേദമായി, ശ്രീലങ്കയ്ക്കെതിരെയുള്ള നാളെത്തെ മത്സരത്തിൽ താരത്തെ പ്രതീക്ഷിക്കാം
ഒാപ്പണിങ്ങ് മത്സരത്തിൽ ഇരു രാജ്യങ്ങളും വിജയത്തോടെയായിരുന്നു തുടക്കം. ശനിയാഴ്ട നടന്ന ഇന്ത്യ-ന്യൂസിലാൻറ് മത്സരത്തിൽ ന്യൂസിലാൻറിനെ 3-2 നാണ് ഇന്ത്യ തോൽപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA