പാരീസ്: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍. അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെയാണ് അമൻ പരാജയപ്പെടുത്തിയത്. സെമിയില്‍ കടന്ന അമന് എതിരാളിയായി എത്തുന്നത് ജപ്പാന്റെ റീ ഹിഗുച്ചിയാണ്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ളയാളാണ് ഈ ജാപ്പനീസ് താരം. സെഹ്രാവത് ആറാം സ്ഥാനത്തുമാണുള്ളത്. ഇന്ന് രാത്രി 9.45നാണ് മത്സരം. ഫൈനല്‍ മത്സരം നാളെ നടക്കും. സെഹ്രാവത്ത് സെമിയില്‍ തോൽക്കുകയാണെങ്കിൽ വെങ്കലത്തിനായി മത്സരിക്കാം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അല്‍ബേനിയന്‍ താരത്തെ സെഹ്റാവത്ത് പ്രതിരോധത്തിലാക്കി. ആദ്യ സെക്കന്‍ഡുകളിൽ യാതൊരു ശ്രമവും നടത്താതിരുന്ന സലിംഖാന്‍ മുന്നറിയിപ്പും കൊടുത്തു. അടുത്ത 30 സെക്കന്‍ഡുകള്‍ക്കിടെ അമന്‍ മൂന്ന് പോയിന്റുകള്‍ നേടുകയായിരുന്നു. തുടർന്ന് ഒമ്പത് പോയിന്റുകൾ അമൻ സ്വന്തമാക്കി. ഇതോടെ 12-0ത്തിന് ഇന്ത്യന്‍ താരം ആധികാരിക വിജയം നേടുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ ഇഗോറോവിനെ പരാജയപ്പെടുത്തി കൊണ്ടാണ് സെഹ്രവത്ത് അവസാന എട്ടിലെത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy