റാഞ്ചി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

റാഞ്ചിയിൽ ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്​റ്റ്​ സമനിലയിൽ. മധ്യനിരയിൽ പീറ്റർ ഹാൻഡ്സ്കോം ഷോണ്‍ മാർഷ് എന്നിവരുടെ പോരാട്ട വീര്യമാണ് ഓസീസിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. അവസാന ദിനം ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയായിരുന്നു.

Last Updated : Mar 20, 2017, 07:28 PM IST
റാഞ്ചി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

റാഞ്ചി: റാഞ്ചിയിൽ ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്​റ്റ്​ സമനിലയിൽ. മധ്യനിരയിൽ പീറ്റർ ഹാൻഡ്സ്കോം ഷോണ്‍ മാർഷ് എന്നിവരുടെ പോരാട്ട വീര്യമാണ് ഓസീസിന് ജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. അവസാന ദിനം ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയായിരുന്നു.

എട്ട് വിക്കറ്റ് നേടാനിറങ്ങിയ ഇന്ത്യയ്ക്ക് വിനയായത് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാൻഡ്സ്കോമ്പ്-ഷോണ്‍ മാർഷ് സഖ്യമാണ്. ഇരുവരും പൊരുതി നേടിയ അർധ സെഞ്ചുറികൾ ഇന്ത്യയുടെ വിജയം തട്ടിയകറ്റുകയായിരുന്നു. സഖ്യം 124 റണ്‍സ് കൂട്ടിച്ചേർത്ത് ഓസീസിനെ തോൽവിയുടെ കരയിൽ നിന്നും കയറ്റി. ഇന്ത്യൻ ബോളിങ്​ നിരയിൽ 4 വിക്കറ്റ്​ നേടിയ രവീന്ദ്ര ജഡേജ മാത്രമാണ്​ മികച്ച പ്രകടനം കാഴ്​ചവെച്ചത്​.

ഓസ്​ട്രേലിയയുടെ ഒന്നാം ഇന്നിങ്​സ്​ സ്​കോറായ 451 റൺസി​നെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്​സിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 603 റൺസെടുത്തിരുന്നു. ചേ​തേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളാണ്​ ഇന്ത്യക്ക്​ മികച്ച​ സ്​കോർ സമ്മാനിച്ചത്​. പരമ്പരയിലെ നാലാം മൽസരം മാർച്ച്​ 25 മുതൽ ധർമ്മശാലയിൽ നടക്കും.

സമനിലയോടെ പരമ്പരയിലെ അവസാന ടെസ്റ്റ് നിർണായകമായി. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഓരോന്ന് വീതം ജയിച്ച് ഇന്ത്യയും ഓസ്ട്രേലിയയും തുല്യത പാലിക്കുകയാണ്. പരന്പരയിലെ നാലാം ടെസ്റ്റ് 25ന് ധർമശാലയിൽ തുടങ്ങും.

Trending News