Ricky Ponting : കമന്ററിയ്ക്കിടെ ഹൃദയാഘാതം? റിക്കി പോണ്ടിങ് ആശുപത്രിയിൽ; സംഭവം പെർത്ത് ടെസ്റ്റിനിടെ

Ricky Ponting Health Update ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് മത്സരത്തിന് കമന്ററി നൽകുന്നതിനിടെയാണ് റിക്കി പോണ്ടിങ്ങിന് ആരോഗ്യ പ്രേശ്നം ഉണ്ടാകുന്നത്

Written by - Jenish Thomas | Last Updated : Dec 2, 2022, 05:45 PM IST
  • പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിന് കമന്ററി നൽകുന്നതിനിടെയാണ് മുൻ ഓസീസ് ബാറ്ററെ ആരോഗ്യം പ്രശ്നം ഉടലെടുത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് ഉടൻ മാറ്റിയത്.
  • ഉടൻ തന്നെ പോണ്ടിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുയെന്ന് ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
Ricky Ponting : കമന്ററിയ്ക്കിടെ ഹൃദയാഘാതം? റിക്കി പോണ്ടിങ് ആശുപത്രിയിൽ; സംഭവം പെർത്ത് ടെസ്റ്റിനിടെ

Ricky Ponting Hospitalised : ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിന് കമന്ററി നൽകുന്നതിനിടെയാണ് മുൻ ഓസീസ് ബാറ്ററെ ആരോഗ്യം പ്രശ്നം ഉടലെടുത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് ഉടൻ മാറ്റിയത്. ഉടൻ തന്നെ പോണ്ടിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുയെന്ന് ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. 

ഐപിഎല്ലിൽ ഡൽഹി ക്യാപ്റ്റൽസിന്റെ കോച്ചായ പോണ്ടിങ്ങിനെ ഹൃദയ സംബന്ധമായ പരിശോധനകൾക്ക് വിധേയനാക്കിയെന്ന് സിഡ്നി മോർണിങ് ഹെറാൽഡ് റിപ്പോർട്ട് ചെയ്തു. അതേസമയം പോണ്ടിങ്ങിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ്  മറ്റ് ഓസീസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ.

സമീപ കാലത്താണ് ഇതിഹാസ താരം ഷെയ്ൻ വോൺ, റോഡ് മാർഷ് തുടങ്ങിയവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കൂടാതെ ബിസിസിഐ മുൻ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കൂടിയായിരുന്ന സൌരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണയാണ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.

ഓസ്ട്രേലിയയ്ക്കായി പോണ്ടിങ് 168 ടെസ്റ്റുകൾ, 375 ഏകദിനം, 17 ടി20 മത്സരങ്ങളിൽ പാഡ് അണിഞ്ഞു. 2003, 2007 ലോകകപ്പ് ഓസീസ് ടീമിന്റെ നായകനായിരുന്നു പോണ്ടിങ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News