റഷ്യയുടെ റിയോ ഒളിംപിക്സ് മോഹത്തിന് തിരിച്ചടി; വിലക്കിനെതിരെ റഷ്യയുടെ അപ്പീൽ കോടതി തള്ളി

Last Updated : Jul 21, 2016, 04:45 PM IST
റഷ്യയുടെ റിയോ ഒളിംപിക്സ് മോഹത്തിന് തിരിച്ചടി; വിലക്കിനെതിരെ റഷ്യയുടെ അപ്പീൽ കോടതി തള്ളി

ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി അത്ലറ്റുകൾ സമർപ്പിച്ച ഹരജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താണ് റഷ്യ കോടതിയെ സമീപിച്ചത്. 

2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ ഒട്ടേറെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഉത്തേജക മരുന്ന് ഉപയോഗത്തിന് റഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി കൊടുത്തെന്നും രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതിയുടെ കണ്ടെത്തി. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാഡയ്ക്കുവേണ്ടി അന്വേഷണം നടത്തിയ കനേഡിയന്‍ നിയമവിദഗ്ധന്‍ റിച്ചാര്‍ഡ് മക്‌ലാരന്‍ കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Trending News