Rishab Pant Accident: അപകടത്തിന് പിന്നാലെ റിഷഭ് പന്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയോ? സത്യാവസ്ഥയെന്ത്?

Rishab Pant Accident: അപകടത്തിന് പിന്നാലെ ആളുകൾ റിഷഭിന്റെ പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹം.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 04:48 PM IST
  • വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്.
  • ഹരിയാനയിലെ റൂർക്കിക്ക് സമീപമാണ് അപകടമുണ്ടായത്.
  • പന്ത് സഞ്ചരിച്ച മെഴ്‌സിഡസ് ബെൻസ് ജിഎൽസി റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ​
  • അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ കാറിന് തീപിടിക്കുകയും ചെയ്തു.
Rishab Pant Accident: അപകടത്തിന് പിന്നാലെ റിഷഭ് പന്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയോ? സത്യാവസ്ഥയെന്ത്?

ക്രിക്കറ്റ് ആരാധകരുൾപ്പെടെ എല്ലാവരും ഞെട്ടലോടെയാണ് ബാറ്റർ റിഷഭ് പന്തിന്റെ അപകട വാർത്തയറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്. ഹരിയാനയിലെ റൂർക്കിക്ക് സമീപമാണ് അപകടമുണ്ടായത്. പന്ത് സഞ്ചരിച്ച മെഴ്‌സിഡസ് ബെൻസ് ജിഎൽസി റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ​അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ കാറിന് തീപിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. മുൻവശത്തെ ​ഗ്ലാസ് തകർത്ത് പന്ത് സ്വയം പുറത്തിറങ്ങുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ ആളുകൾ റിഷഭിനെ രക്ഷിക്കാൻ ശ്രമിക്കാതെ താരത്തിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹം. എന്നാൽ ഹരിദ്വാർ പോലീസ് ഇവ നിഷേധിച്ചു. പന്തിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. ഒരു പ്ലാറ്റിനം ചെയിൻ, ഒരു സ്വർണ്ണ ബ്രേസ്ലെറ്റ്, ഒപ്പം നാലായിരം രൂപയും വസ്ത്രം സൂക്ഷിച്ചിരുന്ന ബാഗുമാണ് കൈമാറിയത്. വസ്ത്രങ്ങൾ വെച്ചിരുന്ന ഒരു ബാ​ഗ് ഒഴികെ ബാക്കിയെല്ലാം കത്തി നശിച്ചുവെന്നാണ് റിപ്പോർട്ട്.

റിഷഭ് പന്തിന്റെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന പ്രചാരണം തെറ്റാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഉത്തരാഖണ്ഡ് ഡിജിപി ഐപിഎസ് അശോക് കുമാർ ട്വിറ്ററിൽ കുറിച്ചു. അത്തരക്കാർക്ക് ഹരിദ്വാർ എസ്എസ്പി അജയ് സിങ്ങിന്റെ വീഡിയോ പങ്കുവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Rishabh Pant accident: അപകടത്തിൽപ്പെട്ട് കത്തിയമർന്ന് റിഷഭ് പന്തിന്റെ കാർ- ചിത്രങ്ങൾ

 

ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് അപകട നില തരണം ചെയ്തിട്ടുണ്ട്. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് പന്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News