മൊഹാലി : ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നു സംശയം പ്രകടിപ്പിച്ച് ആരാധകർ. താരത്തിന്റെ അക്കൗണ്ടിൽ നിന്ന് യാതൊരു സംബന്ധമില്ലാത്ത മൂന്ന് ട്വീറ്റുകൾ വന്നതോടെയാണ് ആരാധകർ സംശയം ഉയർത്തിയിരിക്കുന്നത്. ആരാധകർക്ക് പുറമെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലും തന്റെ സംശയം ഉന്നയിച്ചിട്ടുണ്ട്.
മൂന്ന് ട്വീറ്റുകളാണ് ഇതിനോടാകം രോഹിത്തിന്റെ അക്കൗണ്ടിൽ നിന്ന് വന്നിട്ടുള്ളത്. മൂന്ന് ട്വീറ്റകളും കൃത്യമായ ഇടവേളകൾക്കിടെയാണ് താരത്തിന്റെ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്നത്.
ALSO READ : Virat Kohli Lookalikes : ഇതിലാരാ ഞാൻ?!!! അപരന്മാർക്കൊപ്പം ചിത്രം പങ്കുവെച്ച് വിരാട് കോലി
"എനിക്ക് നാണയം കൊണ്ടുള്ള ടോസ് ഇഷ്ടമാണ്... പ്രത്യേകിച്ച് അത് എന്റെ വയറിന്റെ അവിടെ വന്ന് നിൽക്കുമ്പോൾ" ഇന്ത്യൻ ക്യാപ്റ്റൻ ആദ്യം ഇങ്ങനെ ട്വീറ്റ് ചെയ്തു.
I love coin tosses…especially when they end up in my belly!
— Rohit Sharma (@ImRo45) March 1, 2022
"ശ് ശ്.... ! നിങ്ങൾക്കറിയുമോ? മികച്ച് ബോക്സിങ് ബാഗുകൾ നിർമിക്കാൻ തേനീച്ച കൂടുകൾ ഉപയോഗിക്കും!" എന്ന് രണ്ടമതായി രോഹിത് ട്വീറ്റ് ചെയ്തു.
Bzz….! Did you know? Buzzing beehives make for great boxing bags!
— Rohit Sharma (@ImRo45) March 1, 2022
"ക്രിക്കറ്റ് ബോളുകൾ കഴിക്കാൻ സാധിക്കുന്നതാണ്... അല്ലേ?" രോഹിത് മൂന്നാമതായി ട്വീറ്റ് ചെയ്തു.
Cricket balls are edible…right?
— Rohit Sharma (@ImRo45) March 1, 2022
ട്വീറ്റുകൾ ചെയ്തിട്ടും മണിക്കൂറുകൾ പിന്നിട്ടിട്ടും താരം എന്ത് ഉദ്ദേശിച്ചാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇന്ത്യൻ നായകൻ വ്യക്തമാക്കിട്ടില്ല. രോഹിത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടുയെന്നാണ് ആരാധകർ സംശയിക്കുന്നത്. ഒപ്പം സംശയം പ്രകടിപ്പിച്ച് യുസ്വേന്ദ്ര ചഹലും രോഹിത്തിന്റെ ട്വീറ്റിന് മറുപടിയായി ചോദിച്ചിട്ടുണ്ട്.
ALSO READ : India vs WI: രോഹിത് ശർമയ്ക്ക് കീഴിൽ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; വിജയം നേടിയത് ഈ ശക്തരായ കളിക്കാരിലൂടെ
Bhaiya? What’s happening, Sab theek hai na? https://t.co/yXDLithw6f
— Yuzvendra Chahal (@yuzi_chahal) March 1, 2022
"സഹോദരാ? എന്ത് പറ്റി. കുഴപ്പമൊന്നുമില്ലല്ലോ?" ചഹൽ രോഹിത്തിന്റെ മൂന്നാമത്തെ ട്വീറ്റിന് കമന്റായി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.