ലക്നൗ: ഏകദിന ലോകകപ്പിലെ 10-ാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓസ്ട്രേലിയയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ പ്രകടനമാണ് പ്രോട്ടീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡീ കോക്കും നായകന് ടെംബ ബവുമയും ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. ബവുമ 55 പന്തില്‍ 35 റണ്‍സ് നേടി. മൂന്നാമനായെത്തിയ റസീ വാന്‍ ഡെര്‍ ഡസനെ (26) കൂട്ടുപിടിച്ച് ഡീകോക്ക് പ്രോട്ടീസിന്റെ സ്കോര്‍ ഉയര്‍ത്തി. 29-ാം ഓവറില്‍ വാന്‍ ഡെര്‍ ഡസനെയും 34-ാം ഓവറില്‍ ഡീ കോക്കിനെയും പുറത്താക്കി ഓസീസ് മത്സരത്തിലേയ്ക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു.
ALSO READ: അഫ്ഗാനെ എയറിലാക്കി ഹിറ്റ്മാന്; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, ഡല്‍ഹിയില്‍ റെക്കോര്‍ഡുകളുടെ പെരുമഴ
മികച്ച ഫോമിലുള്ള എയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 7 ബൗണ്ടറികളും ഒരു സിക്സറും സഹിതം 56 റണ്‍സ് നേടി. അപകടകാരിയായ ഹെന്റിച്ച് ക്ലാസനെ (29) വെടിക്കെട്ട് പ്രകടനത്തിന് അനുവദിക്കാതെ പിടിച്ചുകെട്ടാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് പ്രോട്ടീസിന്റെ സ്കോര്‍ കൂടുതല്‍ ഉയരാതിരുന്നത്. അവസാന നിമിഷം ഡേവിഡ് മില്ലറും മാര്‍ക്കോ ജാന്‍സനും സ്കോറിംഗിന് വേഗം കൂട്ടിയതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 300 കടന്നത്. ഡെത്ത് ഓവറുകളിലെ മോശം ഫീല്‍ഡിംഗും കംഗാരുക്കള്‍ക്ക് തിരിച്ചടിയായി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല് 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും 2 വിക്കറ്റുകള്‍ സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.