ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു

ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 

Last Updated : Apr 25, 2017, 05:54 PM IST
ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു

കൊൽക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 

മാര്‍ച്ച് 18ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ് അര്‍ജുന അവാര്‍ഡ് ജേതാവായ പാല്‍ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

കമ്പോഡിയക്കെതിരെയുള്ള സൗഹൃദമത്സരവും മ്യാന്‍മറിനെതിരായ എ.എഫ്.സി. ഏഷ്യന്‍ കപ്പും കളിക്കാന്‍ ഇന്ത്യൻ ടീം പുറപ്പെടുന്നതിന് മുമ്പാണ് പരിശോധന നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.  ഇനി ബി സാമ്പിള്‍ പരിശോധനക്കായി അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാമെന്നതാണ് പാലിന് മുന്നിലുള്ള മാർഗങ്ങൾ. ഇതിലും പരാജയപ്പെട്ടാല്‍ കടുത്ത നടപടികൾ താരം നേരിടേണ്ടി വരും.

റിപ്പോര്‍ട്ട് പരിശോധിച്ചശേഷം താരത്തോട് വിശദീകരണം തേടുമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് സുബ്രതോ പാല്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ താരമാണ് അര്‍ജുന പുരസ്കാര ജേതാവ് കൂടിയായ സുബ്രതോ പാല്‍.

Trending News