അവിശ്വസനീയ വിജയം നേടി ഇന്ത്യന്‍ പെണ്‍പട തുടങ്ങി !

വനിതാ ടി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരായ ഓസ്ത്രേലിയയെ പരാജയ പെടുത്തി ഇന്ത്യ തുടങ്ങി.കളിയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്‌.എന്നാല്‍ 17 റണ്‍സിന് ഇന്ത്യ വിജയം നേടുകയായിരുന്നു.ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ലെഗ് സ്പിന്നര്‍ പൂനം യാദവാണ്.ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് എടുത്തത്.

Last Updated : Feb 21, 2020, 10:40 PM IST
  • സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.ഇന്ത്യ ആദ്യ നാലോവറില്‍ നാല്‍പ്പത് റണ്‍സ് നേടി,എന്നാല്‍ ഓസ്ത്രേലിയന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയുയായിരുന്നു.15 പന്തില്‍ 29 റണ്‍സെടുത്ത് ഷഫാലി പുറത്തായി. സ്മൃതി മന്ദാന (11 പന്തില്‍10), ഹര്‍മന്‍പ്രീത് (5 പന്തില്‍ 2) എന്നിവരെ സ്പിന്നര്‍ ജെസ് ജൊനൊസന്‍ പുറത്താക്കി.ഇതോടെ ഇന്ത്യ 3-ന് 47 എന്ന സ്‌കോറിലെത്തി. പിന്നീട് ദീപ്തി ശര്‍മയും ജെമിമ റോഡ്രിഗസും പൊരുതി
അവിശ്വസനീയ വിജയം നേടി ഇന്ത്യന്‍ പെണ്‍പട തുടങ്ങി !

സിഡ്നി: വനിതാ ടി-20 ലോകകപ്പിലെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരായ ഓസ്ത്രേലിയയെ പരാജയ പെടുത്തി ഇന്ത്യ തുടങ്ങി.കളിയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്‌.എന്നാല്‍ 17 റണ്‍സിന് ഇന്ത്യ വിജയം നേടുകയായിരുന്നു.ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ലെഗ് സ്പിന്നര്‍ പൂനം യാദവാണ്.ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് എടുത്തത്.

സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.ഇന്ത്യ ആദ്യ നാലോവറില്‍ നാല്‍പ്പത് റണ്‍സ് നേടി,എന്നാല്‍ ഓസ്ത്രേലിയന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയുയായിരുന്നു.15 പന്തില്‍ 29 റണ്‍സെടുത്ത് ഷഫാലി പുറത്തായി. സ്മൃതി മന്ദാന (11 പന്തില്‍10), ഹര്‍മന്‍പ്രീത് (5 പന്തില്‍ 2) എന്നിവരെ സ്പിന്നര്‍ ജെസ് ജൊനൊസന്‍ പുറത്താക്കി.ഇതോടെ ഇന്ത്യ 3-ന് 47 എന്ന സ്‌കോറിലെത്തി. പിന്നീട് ദീപ്തി ശര്‍മയും ജെമിമ റോഡ്രിഗസും പൊരുതി. 16ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 പിന്നിട്ടു. ദീപ്തി 46 പന്തില്‍ 49 റണ്‍സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തുടക്കത്തില്‍ മികച്ച പ്രകടനാണ് കാഴ്ച വച്ചത്. 

ഓപ്പണിനിറങ്ങിയ അലിസ ഹീലി ഇന്ത്യന്‍ ബൗളര്‍മാരെ കുഴക്കി. ആറ് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 35 പന്തില്‍ 51 റണ്‍സാണ് ഹീലി നേടിയത്.  ഓപ്പണര്‍ ബേഥ് മൂണിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 12 പന്തില്‍ ആറു റണ്‍സെടുത്ത മൂണിയെ ശിഖാ പാണ്ഡെ പുറത്താക്കി. 50 റണ്‍സ് പിന്നിട്ടതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങ് പുറത്തായി.എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത ലാന്നിങ്ങിനെ രാജേശ്വരി ഗെയ്ക്വാദയാണ് പുറത്താക്കിയത്.പിന്നാലെ മത്സരത്തില്‍ പൂനം യാദവ് പിടിമുറുക്കി.തന്നെ സിക്സര്‍ പറത്തി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ എലീസ ഹീലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി പൂനം തുടക്കം ഗംഭീരമാക്കി.റേച്ചല്‍ ഹെയ്ന്‍സ് (8  പന്തില്‍ 6 ), എലീസ് പെറി (0) എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പൂനം  പുറത്താക്കിയതോടെ ഓസ്‌ട്രേലിയ അഞ്ചിന് 76 റണ്‍സ് എന്ന നിലയില്‍ കൂപ്പുകുത്തി.

പിന്നാലെ ജെസ് ജൊനാസനെയും പൂനം മടക്കി.അനാബെല്‍ സുതര്‍ലാന്‍ഡിനെ ശിഖ ഭാട്യയും പുറത്താക്കിയതോടെ ഓസീസ് നില പരുങ്ങലിലായി.അഞ്ചു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത സുതര്‍ലന്‍ഡിനെ ടാനിയ ഭാട്യ സ്റ്റംപ് ചെയ്തു പുറത്താക്കി.19ാം ഓവറില്‍ ഡെലീസ്സ കിമ്മിന്‍സ് റണ്ണൗട്ടായി.അവസാന ഓവറില്‍ ഓസീസിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. ശിഖ പാണ്ഡെ എറിഞ്ഞ ഓവറില്‍ രണ്ടാം പന്തില്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ പുറത്തായി.അഞ്ചാം പന്തില്‍ ഒരു റണ്ണെടുത്ത  മേഗന്‍ ഷൂട്ട് റണ്ണൗട്ടായതോടെ ഓസ്‌ട്രേലിയയുടെ പരാജയം പൂര്‍ണ്ണമായി.

Trending News