T20 World Cup 2022 : ഫ്ലൈറ്റ് മിസ്സാക്കി; ഹെത്മയറിനെ ലോകകപ്പ് ടീമിൽ നിന്നും വിൻഡീസ് ഒഴുവാക്കി

Shimron Hetmayer : ഗയാന താരം തന്റെ സ്വകാര്യ പ്രശ്നത്തെ തുടർന്ന് യാത്ര നീട്ടി നൽകണമെന്ന് ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹെത്മയറിന്റെ ആവശ്യപ്രകാരം ക്രിക്കറ്റ് വിൻഡീസ് താരത്തിന് ഒക്ടോബർ മൂന്നിന് മറ്റൊരു ടിക്കറ്റ് എടുത്ത് നൽകി

Written by - Jenish Thomas | Last Updated : Oct 4, 2022, 05:23 PM IST
  • സ്വകാര്യപരമായ പ്രശ്നത്തെ തുടർന്ന് വിൻഡീസ് താരം ആദ്യ ഫ്ലൈറ്റിലെ നഷ്ടപ്പെടുത്തയതോടെ ക്രിക്കറ്റ് മറ്റ് വിമാന ടിക്കറ്റ് എടുത്ത് നൽകുകയായിരുന്നു.
  • എന്നാൽ രണ്ടാമത്തെ വിമാനത്തിനും കൃത്യസമയത്ത് ഗയാന താരം എത്താതെ വന്നതോടെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്താക്കി.
  • പകരം ഷമ്രാഹ് ബ്രൂക്സിനെ ക്രിക്കറ്റ് വീൻഡീസിന്റെ സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തി.
  • ഹെത്മയറിനെ ഒഴികെ ബാക്കിയുള്ള കരീബിയൻ താരങ്ങൾ ആദ്യ വിമാനത്തിൽ തന്നെ ഓസ്ട്രേലിയയിൽ എത്തിച്ചേരുകയും ചെയ്തു.
T20 World Cup 2022 : ഫ്ലൈറ്റ് മിസ്സാക്കി; ഹെത്മയറിനെ ലോകകപ്പ് ടീമിൽ നിന്നും വിൻഡീസ് ഒഴുവാക്കി

ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയിലേക്ക് പറക്കാനുള്ള രണ്ട് വിമാനങ്ങളിൽ കയറാതെ യാത്ര നഷ്ടപ്പെടുത്തിയ ഷിമ്രോൺ ഹെത്മയറിനെ ടി20 ലോകകപ്പ് ടീമിൽ നിന്നും വെസ്റ്റ് ഇൻഡീസ് പുറത്താക്കി. സ്വകാര്യപരമായ പ്രശ്നത്തെ തുടർന്ന് വിൻഡീസ് താരം ആദ്യ ഫ്ലൈറ്റിലെ നഷ്ടപ്പെടുത്തയതോടെ ക്രിക്കറ്റ് മറ്റ് വിമാന ടിക്കറ്റ് എടുത്ത് നൽകുകയായിരുന്നു. എന്നാൽ രണ്ടാമത്തെ വിമാനത്തിനും കൃത്യസമയത്ത് ഗയാന താരം എത്താതെ വന്നതോടെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് ലോകകപ്പിനുള്ള ടീമിൽ നിന്നും പുറത്താക്കി. പകരം ഷമ്രാഹ് ബ്രൂക്സിനെ ക്രിക്കറ്റ് വീൻഡീസിന്റെ സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തി. 

ഹെത്മയറിനെ ഒഴികെ ബാക്കിയുള്ള കരീബിയൻ താരങ്ങൾ ആദ്യ വിമാനത്തിൽ തന്നെ ഓസ്ട്രേലിയയിൽ എത്തിച്ചേരുകയും ചെയ്തു. ടീം നിലവിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബർ ഒന്നിനാണ് വിൻഡീസ് ടീം താരങ്ങൾക്കെല്ലാവർക്കുമായി ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഗയാന താരം തന്റെ സ്വകാര്യ പ്രശ്നത്തെ തുടർന്ന് യാത്ര നീട്ടി നൽകണമെന്ന് ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹെത്മയറിന്റെ ആവശ്യപ്രകാരം ക്രിക്കറ്റ് വിൻഡീസ് താരത്തിന് ഒക്ടോബർ മൂന്നിന് മറ്റൊരു ടിക്കറ്റ് എടുത്ത് നൽകുകയായിരുന്നു. എന്നാൽ ആ വിമാനത്തിൽ പോകാൻ താരം എത്താതെ വന്നതോടെ ബോർഡിന്റെ ടീം സെലക്ഷൻ പാനൽ ഐക്യകണ്ഠേന ഹെത്മയറിനെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു.

ALSO READ : T20 World Cup 2022 : ടി20 ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുന്നത് ഓണം ബംപറിന്റെ പകുതി മാത്രം!!; ഐസിസി പ്രൈസ് മണി പ്രഖ്യാപിച്ചു

ലോകകപ്പിന് മുന്നോടിയായി കരീബിയൻ ടീമിന് ഓസ്ട്രേലിയയിൽ രണ്ട് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയുമുണ്ട്. ഹെത്മയറിന് പകരം വിൻഡീസ് ടീമിൽ ഉൾപ്പെടുത്തിട്ടുള്ള ബ്രൂക്സ് അടുത്ത ആഴ്ചയിൽ മാത്രമെ ഓസ്ട്രേലിയയിലേക്ക് തിരിക്കൂ. ഇതെ തുടർന്ന് ബ്രൂക്സിനെ ഓസീസിനെതിരെയുള്ള ടി20 പരമ്പര നഷ്ടമാകുകയും ചെയ്യും. ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ പങ്കെടുക്കുന്ന വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പ് ബിയിൽ സ്കോട്ട്ലാൻഡ്, ഐർലാൻഡ്, സിംബാബ്വെ എന്നീ ടീമുകളെയാണ് നേരിടുക. ഒക്ടോബർ 17 സ്കോട്ടിഷ് ടീമിനെതിരെയാണ് ടൂർണമെന്റിലെ വിൻഡീസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും സൂപ്പർ 12ലേക്ക് പ്രവേശിക്കുക.

ലോകകപ്പിനുള്ള വിൻഡീസ് ടീം :  നിക്കോളാസ് പൂരാൻ (ക്യാപ്റ്റൻ), റോവ്മൻ പവെൽ, ഷമറാഹ് ബ്രൂക്സ്, യാനിക് കരിയ, ജോൺസൺ ചാൾസ്, ഷെൽഡൺ കോട്ട്രെൽ, ജേസൺ ഹോൾഡർ, അക്കീൽ ഹൊസീൻ, അൽസ്സാരി ജോസഫ്, ബ്രാൻഡൺ കിങ്, എവിൻ ലെവിസ്, കൈയിൽ മെയേഴ്സ്, ഒബെഡ് മക്കോയി, റെയമൺ റെയ്ഫെർ, ഒഡീൻ സ്മിത്ത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News