ഫുട്ബോൾ മത്സരത്തിനിടെ ഘാന താരം കുഴുഞ്ഞുവീണു മരിച്ചു. അൽബേനിയൻ ക്ലബായ കെ എഫ് എഗ്നേഷ്യയുടെ സ്ട്രൈക്കറായ റാഫേൽ ദ്വാമേനയാണ് മരണപ്പെട്ടത്. 28 വയസായിരുന്നു. നവംബർ 11 ഇന്നലെ ശനിയാഴ്ച രാത്രിയിൽ നടന്ന അൽബേനിയൻ സൂപ്പർ ലീഗിൽ എഗ്നേഷ്യ-പാർട്ടിസാനി മത്സരത്തിനിടെയാണ് റാഫേൽ കുഴഞ്ഞുവീണ് മരിക്കുന്നത്. കുഴഞ്ഞുവീണ ഘാന സ്ട്രൈക്കറെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ഹൃദയാഘാതത്തെ തുടർന്നാണ് ദ്വാമേനയുടെ മരണം. ആശുപത്രിയിലേക്ക് പോകും വഴിയാണ് ഘാന താരത്തിന്റെ മരണം.
ഘാന താരം കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ മത്സരത്തിന്റെ ടെലിവിഷൻ ലൈവ് കാസ്റ്റിലൂടെ പുറത്ത് വന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എഗ്നേഷ്യ-പാർട്ടിസാനി മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ദ്വാമേന കുഴഞ്ഞുവീഴുന്നത്. റഫറിയും മറ്റ് താരങ്ങളും ഉടൻ ദ്വാമേനയുടെ അരികിലേക്ക് ഓടിയെത്തി. ശേഷം പെട്ടെന്ന് തന്നെ ആംബുലൻസെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിവെച്ച് മരണപ്പെടുകയായിരുന്നു.
Raphael Dwamena’s final moments in the game today in Albania League.
RIP to him pic.twitter.com/5rWgiZMIIc
— Saddick Adams (@SaddickAdams) November 11, 2023
അൽബേനിയൻ സൂപ്പർ ലീഗിന്റെ നിലവിലെ ടോപ് സ്കോററാണ് ദ്വാമേന. നിലവിൽ സീസണിൽ ദ്വാമേന ഒമ്പത് ഗോളുകളാണ് എഗ്നേഷ്യക്ക് വേണ്ടി നേടിട്ടുള്ളത്. ഘാനയ്ക്ക് വേണ്ടി എട്ട് രാജ്യാന്തര മത്സരങ്ങളിൽ ദ്വാമേന ബൂട്ടണിഞ്ഞുട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്നായി താരം രണ്ട് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. റെഡ് ബുള്ളിന്റെ യൂത്ത് ക്ലബ് പ്രോഡക്ടായിരുന്നു ദ്വാമേന. ആർബി സാൽസ്ബർഗിലൂടെയാണ് ഘാന താരം തന്റെ ക്ലബ് കരിയർ അരംഭിക്കുന്നത്. മുൻ ലാലിഗ താരവും കൂടിയാണ് ദ്വാമേന. ലവന്റെക്കായി രണ്ട് സീസണുകളിൽ താരം ബൂട്ടണിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.