Mikael Stahre: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍

Kerala Blasters appoints new coach: മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ച വുകോമനോവിച്ചിന് പകരക്കാരനായാണ് മിക്കേൽ സ്റ്റാറെയുടെ വരവ്. 

Written by - Zee Malayalam News Desk | Last Updated : May 23, 2024, 06:38 PM IST
  • ഐഎസ്എല്ലിൽ ആദ്യമായാണ് സ്വീഡനിൽ നിന്ന് പരിശീലകൻ എത്തുന്നത്.
  • സ്റ്റാറെയുമായി രണ്ട് വർഷത്തെ കരാറിലാണ് ക്ലബ്ബ് ഏർപ്പെട്ടിരിക്കുന്നത്.
  • തായ് ലീഗിലെ ഉതൈ താനിയെയാണ് ഒടുവിൽ പരിശീലിപ്പിച്ചത്.
Mikael Stahre: ആശാന് പകരക്കാരന്‍ വരുന്നു; കൊമ്പൻമാർക്ക് ഇനി സ്വീഡിഷ് പരിശീലകന്‍

കൊച്ചി: പുതിയ പരിശീലകനുമായി കരാറിലെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയാണ് ഇനി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കുക. ഇവാന്‍ വുക്കൊമാനോവിച്ചിന്റെ പകരക്കാരനായാണ് 46കാരനായ മിക്കേല്‍ സ്റ്റാറേയുടെ വരവ്. 

മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ച ശേഷമാണ് വുകോമനോവിച്ച് ക്ലബ്ബ് വിട്ടത്. പകരക്കാരനായ മിക്കേൽ സ്റ്റാറെയുമായി രണ്ട് വർഷത്തെ കരാറിലാണ് ക്ലബ്ബ് ഏർപ്പെട്ടിരിക്കുന്നത്. 2014-ൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് രൂപീകരിക്കപ്പെട്ട ശേഷം ടീമിനെ നിയന്ത്രിക്കുന്ന 12-ാമത്തെ പരിശീലകനാണ് സ്റ്റാറെ. സ്വീഡൻ, ഗ്രീസ്, ചൈന, നോർവെ, യുഎസ്, തായ്‍ലൻഡ് ലീഗുകളിലെ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പരിചയസമ്പത്തുമായാണ് സ്റ്റാറെ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. സ്റ്റാറെയുടെ 20 വർഷത്തെ അനുഭവ പരിചയം ടീമിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ALSO READ: ഫ്രാഞ്ചൈസികൾ റെഡി! കേരളത്തിൽ ഫുട്ബോൾ ആരവുമായി സൂപ്പർ ലീഗ് കേരള

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിനെ പരിശീലിപ്പിക്കാൻ സ്വീഡനിൽ നിന്ന് പരിശീലകൻ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ്  മാനേജ്മെന്റുമായി നടത്തിയ ക്രിയാത്മകമായ ചർച്ചകൾക്കൊടുവിലാണ് ക്ലബ്ബിനൊപ്പം ചേരാൻ തീരുമാനിച്ചതെന്നും അതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും മിക്കേൽ സ്റ്റാറെ പ്രതികരിച്ചു. 

തായ് ലീഗിലെ ഉതൈ താനിയെയാണ് ഒടുവിൽ പരിശീലിപ്പിച്ചത്. തായ് ലീഗില്‍ 25 മത്സരങ്ങളിൽ ഉതൈ താനിയ്ക്കൊപ്പം തുടർന്ന സ്റ്റാറെ 7 മത്സരങ്ങളിൽ വിജയം കണ്ടു. 10 മത്സരങ്ങൾ തോറ്റപ്പോൾ 8 എണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News