നാട്ടിൽ നിന്നും വിട്ടുമാറി വർഷങ്ങൾക്ക് ശേഷം പണക്കാരനായി തിരികെ വരുന്നവരെ സിനിമകളിലാണ് ഏറ്റവുമധികം കാണാറുള്ളത്. അങ്ങനെ ഒരാളായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ ചൈന ആം ബോളർ കുമാർ കാർത്തികേയ. താരം തന്റെ മാതാപിതാക്കളെ സ്വന്തം വീട്ടിലെത്തി കാണാൻ എടുത്തത് ഒമ്പത് വർഷവും മൂന്ന് മാസവും. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇക്കര്യം അറിയിച്ചത്.
"അതെ, നിങ്ങൾ പറഞ്ഞത് ശരിയാണ്, 9 വർഷവും മൂന്ന് മാസങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നു" കുമാർ കാർത്തികേയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. പിന്നാലെ കുമാർ കാർത്തികേയുടെ സ്റ്റോറി ഇന്റർനെറ്റിൽ ആകെ ചർച്ചയാകുകയും ചെയ്തു.
ALSO READ : ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത് 8 താരങ്ങളെ
ഐപിഎൽ 2022 സീസൺ അവസാനിച്ചിട്ട് പോലും താരം തന്റെ വീട്ടിലേക്ക് മടങ്ങിയില്ല എന്ന് തന്നെയാണ് വാസ്തവം. തന്റെ ജീവിതത്തിൽ ചിലത് നേടി എടുത്തതിന് ശേഷം മാത്രമെ താൻ ഇനി തന്റെ വീട്ടിലേക്കുള്ളു എന്ന കുമാർ കാർത്തേകയ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മുംബൈ ഇന്ത്യൻസിന് പുറമെ അഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് താരമാണ് കുമാർ. കഴിഞ്ഞ രഞ്ജി സീസണിൽ കപ്പ് ഉയർത്തിയ മധ്യപ്രദേശ് ടീം അംഗവും കൂടിയാണ് ഈ മുംബൈ ഇന്ത്യൻസ് താരം. ഫൈനലിൽ മുംബൈയുടെ നാല് വിക്കറ്റുകളെടുത്ത താരമായിരുന്നു മധ്യപ്രദേശിന്റെ വിജയശിൽപി. ഐപിഎൽ 15-ാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയാണ് കുമാർ കാർത്തികേയ ക്രിക്കറ്റ് കരിയറിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.