ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോറോണ സ്ഥിരീകരിച്ചു

വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.   

Last Updated : Jun 20, 2020, 03:45 PM IST
ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോറോണ സ്ഥിരീകരിച്ചു

കൊൽക്കത്ത:  മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ  സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്ക് കോറോണ സ്ഥിരീകരിച്ചു. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  

Also read: സംസ്‌ഥാന സർക്കാർ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കണം: ബിജെപി 

വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്‌നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

Also read: ഏഷ്യൻ മേഖലയിലെ സുരക്ഷ; ചൈനയെ നിലയ്ക്ക് നിർത്താൻ റഷ്യ രംഗത്ത് 

സ്‌നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോറോണ സ്ഥിരീകരിച്ചു.  ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോറോണ സ്ഥിരീകരിച്ച ഈ നാലു പേരും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയിച്ചിരുന്നു. അവ കോറോണ ലക്ഷണങ്ങളുമായി സാമ്യമുളളതിനാല്‍ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

Trending News